Thursday, 21 September 2017 10.35 AM IST
സൗദിയുടെ നടപടി സ്വാഗതാർഹമെന്ന് ഖത്തർ
August 19, 2017, 9:54 am
ജിദ്ദ: ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് അതിർത്തി തുറന്നു കൊടുക്കാനുള്ള സൗദിയുടെ നടപടി സ്വാഗതാർഹമാണെന്ന് ഖത്തർ പ്രതികരിച്ചു. തീർത്ഥാടകർക്കായി അതിർത്തി തുറക്കാനും ഹാജിമാരെ കൊണ്ടുവരാനായി ദോഹയിലേക്ക് സൗദി എയർലൈൻസിന്റെ വിമാനമയക്കാനും സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഒാൺലൈൻ അനുമതിയില്ലാതെ ഖത്തർ ഹാജിമാർക്ക് സൽവ അതിർത്തി വഴി കരമാർഗം സൗദിയിലേക്ക് പ്രവേശിക്കാനും രാജാവ് അനുമതി നൽകിയിട്ടുണ്ട്. ഖത്തർ തീർത്ഥാടകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാത്ത സൗദിയുടെ നടപടി രാഷ്ട്രീയപരമാണെങ്കിലും അതിർത്തി തുറന്നു നൽകിയത് സ്വാഗതാർഹമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി പറഞ്ഞു. അൽതാനി ബുധനാഴ്ച ജിദ്ദയിലെത്തി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഖത്തർ ദേശീയ മനുഷ്യാവകാശ കമ്മിഷനും ഇതിൽ സന്തോഷം അറിയിച്ചു. ദോഹയിൽ നിന്ന് തീർത്ഥാടകരെ ജിദ്ദയിൽ എത്തിക്കുന്നതിന്റെ മുഴുവൻ ചെലവും സൗദി വഹിക്കും. ഹജ്ജിന് ഒാൺലൈൻ രജിസ്ട്രേഷൻ നടത്താതെ ഖത്തർ പൗരൻമാർക്ക് സൽവ അതിർത്തി വഴി സൗദിയിലേക്ക് പ്രവേശിക്കാം. ഇവർക്ക് ദമാം, അൽഹസ്സ വിമാനത്താവളങ്ങളിൽ നിന്ന് സൗജന്യമായി ജിദ്ദയിലേക്ക് യാത്ര ചെയ്യാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.