Tuesday, 22 August 2017 10.12 PM IST
ജെ.ഡി.യുവിന് രണ്ട് കേന്ദ്രമന്ത്രി സ്ഥാനവും, നിതീഷിന് എൻ.ഡി.എ കൺവീനർ പദവിയും ലഭിച്ചേക്കും
August 12, 2017, 9:10 pm
ന്യൂഡൽഹി: ബീഹാറിൽ മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കിയ നിതീഷ് കുമാർ എൻ.ഡി.എ കൺവീനറായേക്കും. ജെ.ഡി.യുവിന്റെ എൻ.ഡി.എ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി രണ്ട് കേന്ദ്രമന്ത്രി സ്ഥാനങ്ങൾ കൂടി പാർട്ടിക്ക് ലഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ഒരു കാബിനറ്റ് റാങ്കുള്ള മന്ത്രി, സഹമന്ത്രി സ്ഥാനങ്ങളാകും ജെ.ഡി.യുവിന് ലഭിക്കുകയെന്നാണ് സൂചന.

ഈ മാസം 19ന് പട്നയിൽ നടക്കുന്ന എൻ.ഡി.എ ദേശീയ നിർവാഹക സമിതി യോഗത്തിൽ, ജെ.ഡി.യുവിന്റെ മുന്നണി പ്രവേശനത്തിനുള്ള അപേക്ഷ നിതീഷ് കുമാ‌ർ സമർപ്പിച്ചേക്കും. തുടർന്നാകും എൻ.ഡി.എ കൺവീനർ സ്ഥാനവും കേന്ദ്രമന്ത്രി പദവികളും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് സൂചന. വെള്ളിയാഴ്ച ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, ജെ.ഡി.യുവിനെ എൻ.ഡി.എ സഖ്യത്തിലേക്ക് ക്ഷണിച്ചത്.

നേരത്തെ, എൻ.ഡി.എയുമായുള്ള സഖ്യത്തിനെ എതിർത്ത മുതിർന്ന നേതാവ് ശരത് യാദവിനെ ജെ.ഡി.യുവിന്റെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്ത് നിന്നും നിതീഷ് കുമാർ നീക്കിയിരുന്നു. സഭാ നേതാവായി നിതീഷ് കുമാറിന്റെ വിശ്വസ്തനായ ആർ.പി.പി.സിംഗിനെ പകരക്കാരനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെ.ഡി.യുവിന്റെ എൻ.ഡി.എ മുന്നണി പ്രവേശനത്തിനുള്ള നീക്കങ്ങൾ സജീവമാക്കിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ