Saturday, 19 August 2017 7.14 AM IST
കുട്ടികൾക്ക് പ​ക​രം പശുവാ​യി​രു​ന്നെ​ങ്കി​ലോ?, ബി.ജെ.പിയെ വിമർശിച്ച് മു​ൻ ഐ​.പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥൻ
August 12, 2017, 11:32 pm
ല​ക്‌നൗ: ഉ​ത്ത​ർ​പ്ര​ദേ​ശ് മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗോരഖ്പൂർ മെഡിക്കൽ കോളേജിൽ ഓക്സിജൻ ലഭ്യമല്ലാത്തതിനെ തുടർന്ന് 30 കുട്ടികൾ മരിക്കാനിടെയായ സംഭവത്തിൽ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ഗു​ജ​റാ​ത്തിലെ മു​ൻ ഐ​.പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥൻ സ​ഞ്ജീ​വ് ഭ​ട്ട് രം​ഗ​ത്തെത്തി. ഫെയ്​സ്ബു​ക്ക് കുറിപ്പി​ലൂ​ടെ​യാ​യിരുന്നു സ​ഞ്ജീ​വ് ഭ​ട്ടിന്റെ വി​മ​ർ​ശ​നം. കു​ട്ടികൾക്ക് പ​ക​രം ക​ച്ച​വ​ട​ക്കാ​ര​ന്റെ 30 പ​ശു​ക്ക​ളാ​യി​രു​ന്നെ​ങ്കിൽ എ​ന്താ​കു​മാ​യി​രു​ന്നു സ്ഥി​തി​യെ​ന്ന് ഭ​ട്ട് ചോ​ദി​ക്കു​ന്നു. ഭ​ട്ടി​ന്റെ പോ​സ്റ്റ് ഇ​തി​ന​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

കു​ട്ടിക​ളു​ടെ സ്ഥാ​ന​ത്ത് പ​ശു​ക്ക​ളാ​യി​രു​ന്നെ​ങ്കി​ൽ ലോ​കം ഉ​ണ​രു​ക ഒ​രു ട്വീ​റ്റ് ക​ണ്ടു​കൊ​ണ്ടാ​കു​മാ​യി​രു​ന്നു. ബി.ജെ.പിയിലെ ഏതെങ്കിലും പ്ര​കോ​പ​ന​പ​ര​മാ​യി സം​സാ​രി​ക്കു​ന്ന നേ​താ​വോ മറ്റോ ഗോ​ര​ഖ്പൂ​ർ സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ച്ചേ​നേ. തുടർന്ന് സം​യ​മ​നം പാ​ലി​ച്ച​തി​ന് ജ​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കു​മാ​യി​രു​ന്നുവെന്നും അ​ദ്ദേ​ഹം പരിഹസിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ