Tuesday, 22 August 2017 10.11 PM IST
റിലെയിലും നിരാശ മാത്രം, ജാവലിൻ ത്രോയിൽ ദേവീന്ദർ സിംഗിന്റെ മത്സരം പുലർച്ചെ
August 12, 2017, 11:25 pm
ലണ്ടൻ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശയുടെ ദിനം. ഇന്ത്യ മത്സരിച്ച നാല് ഗുണം 400 മീറ്റർ റിലെയിൽ പുരുഷ വനിത ടീമുകൾ ഫൈനൽ കാണാതെ പുറത്തായി. ട്രാക്ക് മാറിയോടിയതിന് വനിതാ ടീമിനെ അയോഗ്യരാക്കിയപ്പോൾ പുരുഷ ടീമിന് പത്താം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളു.

ആദ്യ ഹീറ്റ്സിൽ പങ്കെടുത്ത ജിസ്‌ന മാത്യു, പൂവമ്മ, അനിൽഡ തോമസ്, നിർമല ഷേറോൺ എന്നിവരടങ്ങിയ ഇന്ത്യൻ വനിത ടീം മൂന്ന് മിനുട്ട് 28 സെക്കന്റിൽ മത്സരം പൂർത്തിയാക്കിയെങ്കിലും ഏഴാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളൂ. എന്നാൽ ആദ്യ ലാപ്പിൽ ഓടിയ മലയാളി താരം ജിസ്‌ന മാത്യു ട്രാക്ക് മാറി ഓടിയതിനെ തുടർന്ന് ടീമിനെ അയോഗ്യരാക്കുകയായിരുന്നു. സീസണിലെ മികച്ച സമയത്തോടെയാണ് വനിത ടീം മത്സരം പൂർത്തിയാക്കിയത്.

ആദ്യ ഹീറ്റ്‌സിൽ അഞ്ചാമതായി മത്സരം പൂർത്തിയാക്കിയ ഇന്ത്യൻ പുരുഷ ടീമിനും ഫൈനലിലെത്താനായില്ല. സീസണിലെ മികച്ച സമയമാണ്(3മിനുട്ട് 2.80 സെക്കന്റ്) ഇന്ത്യൻ പുരുഷ ടീം കുറിച്ചത്. മൂന്ന് മിനുട്ട് 1.88 സെക്കന്റിൽ മത്സരം പൂർത്തിയാക്കിയ ക്യൂബ ഫൈനലിലെത്തിയപ്പോൾ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഇന്ത്യൻ ടീം പുറത്തായത്. ഇന്ത്യയ്ക്കായി കുഞ്ഞ് മുഹമ്മദ്, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, രാജീവ് അരോക്കിയ എന്നിവരടങ്ങുന്ന ടീമാണ് മത്സരിച്ചത്.

അതേസമയം ഇന്ത്യൻ പ്രതീക്ഷകളുമായി ജാവലിൻ ത്രോ ഫൈനലിൽ ദേവീന്ദർ സിംഗ് ഞായറാഴ്ച പുല‌ർച്ചെ മത്സരിക്കാനിറങ്ങും. ലോക ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഫെെനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കാഡോടെയാണ് ദാവീന്ദർ ഫൈനലിലെത്തിയത്. 84.57 മീറ്ററാണ് ദേവിന്ദറിന്റെ മികച്ച സമയം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ