Saturday, 19 August 2017 7.11 AM IST
വേഗരാജാവിന് കണ്ണീരോടെ മടക്കം: ബോൾട്ടിന് അവസാന മത്സരം പൂർത്തിയാക്കാനായില്ല
August 13, 2017, 2:42 am
ലണ്ടൻ: കാ​യിക പ്രേ​മി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്‌ത്തി ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത​യു​ള്ള മ​നു​ഷ്യൻ ഉ​സൈൻ ബോൾ​ട്ട് ത​ന്റെ ക​രി​യ​റി​ലെ അ​വ​സാന ഇ​ന​മായ 4​​​x100 മീ​​​റ്റർ റി​​​ലേ​യിൽ ഫി​നി​ഷ് ചെ​യ്യാ​നാ​കാ​തെ ട്രാ​ക്കി​നോ​ട് വി​ട​ പ​റ​ഞ്ഞു. ജ​മൈ​ക്ക​യ്ക്കാ​യി റി​ലേ ഫൈ​ന​ലി​ന്റെ അ​വ​സാന ലാ​പ്പിൽ ആ​ങ്ക​റാ​യി ഓ​ടിയ ബോൾ​ട്ട് തു​ട​ക്ക​ത്തിൽ ത​ന്നെ പേ​ശി​വ​ലി​വി​നെ തു​ടർ​ന്ന് ഓ​ട്ടം പൂർ​ത്തി​യാ​ക്കാ​നാ​കാ​തെ ട്രാ​ക്കിൽ വീ​ഴു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മായ ജ​മൈ​ക്കൻ ദു​ര​ന്തം കൊ​ണ്ട് കാ​യിക ലോ​കം പൊ​ട്ടി​ക്ക​ര​ഞ്ഞു. നൂ​റ് മീ​റ്റ​റിൽ സ്വർ​ണം കൈ​വി​ട്ടെ​ങ്കി​ലും 4​​​x100 മീ​​​റ്റർ റി​​​ലേ​യി​ലെ പൊൻ​തി​ള​ക്ക​വു​മാ​യി മ​ട​ങ്ങാ​മെ​ന്ന ബോൾ​ട്ടി​ന്റെ സ്വ​പ്ന​ങ്ങൾ ദു​ര​ന്ത​മാ​യി ത​കർ​ന്ന​ടി​ഞ്ഞു.

ജ​സ്റ്റിൻ ഗാ​ട്‌​ലി​നും ക്രി​സ്റ്റ്യൻ കോൾ​മാ​നും മൈ​ക്ക് റോ​ജേ​ഴേ​സും ജൂ​ലി​യൻ ബാ​ക്ക​ണും അ​ണി നി​ര​ന്ന യു.​എ​സി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി ഉ​ജ​യും ജ​മി​ലി​യും ടാ​ബ്ലോ​ട്ടും ബ്ലേ​ക്കും അ​ണി​നി​ര​ന്ന ബ്രി​ട്ട​നാ​ണ് 4​​​x100 മീ​​​റ്റർ റി​​​ലേ​യിൽ സ്വർ​ണം നേ​ടി​യ​ത്. ജ​പ്പാ​നാ​ണ് മൂ​ന്നാം സ്ഥാ​നം. ഹീ​റ്റ്സിൽ ഇ​റ​ങ്ങിയ മൈ​​​ക്കൽ കാം​​​പൽ, തൈ​​​ക്വെൻ​​​ഡോ ട്രേ​​​സി എ​ന്നി​വ​രെ മാ​റ്റി ബോൾ​ട്ടി​നും ജൂ​ലി​യൻ​ഫോർ​ട്ടി​നു​മൊ​പ്പം പ​രി​ചയ സ​മ്പ​ന്ന​രായ യൊ​ഹാൻ ബ്ലേ​ക്ക്, ഒ​മർ മ​ക്‌​ലി​യോ​ഡ് എ​ന്നി​വ​രെയാണ് ഫൈനലിൽ ജമൈക്ക കളത്തിലിക്കിയത്.

 മത്സരം പൂർത്തിയാക്കിയ സമയം
1.ബ്രിട്ടൻ- 37.47 സെക്കൻഡ്
2.അമേരിക്ക- 37.52 സെക്കൻഡ്
3.ജപ്പാൻ- 38.02 സെക്കൻഡ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ