Tuesday, 22 August 2017 10.18 PM IST
ജമ്മുവിൽ ഏറ്റുമുട്ടൽ,​ രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്ന് ഭീകരരും കൊല്ലപ്പെട്ടു
August 13, 2017, 1:15 pm
ഷോപ്പിയാൻ: ജമ്മു കാശ്‌മീരിലെ ഷോപ്പിയാനിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ക്യാപ്ടൻ ഉൾപ്പെടെ മൂന്നു സൈനികർക്ക് പരുക്കേറ്റു. പരിക്കേറ്റവർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

സെയിനപോര മേഖലയിലെ അവനീര ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച രാത്രി സൈന്യം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണ് ആണ് രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ