Saturday, 19 August 2017 7.04 AM IST
ഇന്തോനേഷ്യയിൽ ഭൂകന്പം
August 13, 2017, 10:41 am
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രയിൽ റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം ഉണ്ടായെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.08ന് ബംഗ്‌കുലു നഗരത്തിന് 73 കിലോമീറ്റർ അകലെ കടലിൽ 35 മൈൽ ആഴത്തിലായിരുന്നു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ഭൗമശാസ്ത്ര വിദഗ്ദ്ധർ പറഞ്ഞു.

ഭൂകന്പം അനുഭവപ്പെട്ടയുടൻ ജനങ്ങൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടി പരക്കംപാഞ്ഞു. കെട്ടിടങ്ങൾ കുലുങ്ങുകയും സാധനങ്ങൾ തറയിലേക്ക് വീഴുകയും ചെയ്തു. 

2016 ഡിസംബറിൽ  ഇന്തോനേഷ്യയിലുണ്ടായ ഭൂചലത്തിൽ നൂറിലേറെ പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ