Saturday, 19 August 2017 7.08 AM IST
മൊബൈൽ കോൾ ചാർജുകൾ ട്രായ് കുറയ്‌ക്കാനൊരുങ്ങുന്നു
August 13, 2017, 11:15 am
ന്യൂഡൽഹി: മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത, മൊബൈൽകോൾ ചാർജുകൾ വെട്ടിക്കുറയ്‌ക്കാൻ ഒരുങ്ങുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ( ട്രായ്). ഒരു നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്ന ഇന്റർ കണക്ട് യൂസേജ് ചാർജ് (ഐ.യു.സി) ആണ് ട്രായ് വെട്ടിക്കുറയ്‌ക്കാൻ പോകുന്നത്. നിലവിൽ മിനിറ്റിന് 14 പൈസയാണ് ഉപഭോക്താക്കളിൽ നിന്ന് ഐ.യു.സിയായി മൊബൈൽ സേവന ദാതാക്കൾ ഈടാക്കുന്നത്. ഇത് 10 പൈസയിൽ താഴെയാക്കാനാണ് ട്രായ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

നിലവിൽ റിലയൻസിന്റെ ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏത് നെറ്റ് വർക്കിലേക്കും പരിധിയില്ലാതെയാണ് സൗജന്യ കോളുകൾ നൽകുന്നത്. ഇതാണ് ട്രായ്‌യുടെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. രാജ്യത്തെ ടെലികോം കമ്പനികൾക്കെല്ലാം കോടികളുടെ ലാഭമാണ് ഐ.യു.സി ഇനത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ