Tuesday, 22 August 2017 10.15 PM IST
'സെൻസർ' ചെയ്യാൻ ഇനി വിദ്യയും
August 13, 2017, 12:19 pm
ന്യൂഡൽഹി: പുതിയ അദ്ധ്യക്ഷനായി പ്രസൂൺ ജോഷി നിയമിതനായതിനൊപ്പം സെൻട്രൽബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷനിൽ വൻ അഴിച്ചുപണി. ബോളിവുഡ് താരവും മലയാളിയുമായ വിദ്യാബാലനും സെൻസർ ബോർഡ് കമ്മിറ്റിയിൽ ഉൾപ്പെട്ടു. സെൻസർ ബോർഡ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പഹ്‌ലജ് നിഹലാനിയെ കേന്ദ്രസർക്കാർ പുറത്താക്കിയതിനെ തുടർന്നാണ് ഗാനരചയിതാവായ പ്രസൂൺ ജോഷി നിയമിതനായത്. തുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങളെ തുടർന്നാണ് നിഹലാനിയെ പുറത്താക്കിയത്.

പതിറ്റാണ്ടിലേറെയായി ബോളിവുഡ് സിനിമാ ലോകത്ത് സജീവമാണ് വിദ്യാ ബാലൻ. ഒരു നാഷണൽ അവാർഡും നിരവധി ഫിലിം ഫെയർ അവാർഡുകളുമടക്കം നിരവധി പുരസ്‌കാരങ്ങൾ വിദ്യയെ തേടി എത്തിയിട്ടുണ്ട്. 2014ൽ രാജ്യം പത്മശ്രീ നൽകി ഈ അഭിനേത്രിയെ ആദരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ