Saturday, 19 August 2017 7.12 AM IST
സ്ത്രീ പരാതി കൊടുത്താലുടൻ പുരുഷനെ പിടിച്ച് അകത്തിടുന്ന അവസ്ഥ മാറണം: പി.സി.ജോർജ്
August 13, 2017, 12:30 pm
കൊല്ലം: ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താൽ പുരുഷനെ പിടിച്ച് ജയിലിൽ അടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് പുരുഷൻമാരെ അടിമകളാക്കാൻ ഉപയോഗിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പുത്തൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

സ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷമേ പുരുഷനെതിരെ നടപടി എടുക്കാവൂ. അതല്ലെങ്കിൽ പുരുഷ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരേണ്ടി വരും. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞുവരികയാണ്. പൊലീസ് ഉന്നയിച്ച 19 ആരോപണങ്ങളും കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. ദിലീപിനെ അറസ്‌റ്റ് ചെയ്തതുൾപ്പടെയുള്ള കാര്യങ്ങളിലെ ഗൂഡാലോചനയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തേണ്ട ഗതികേടിലാണ് പൊലീസ് ഇപ്പോൾ. കോടതിയിൽ ദിലീപ് സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നത് സത്യമായ കാര്യങ്ങളാണെന്നാണ് താൻ വിശ്വാസിക്കുന്നത്. ദിലീപ് കുറ്റക്കാരനല്ലെന്ന് താൻ ഇതുവരെ പറഞ്ഞിട്ടില്ല. നടി പീഡിപ്പിക്കപ്പെട്ടെങ്കിലും ഇല്ലെങ്കിലും ഒരുകാര്യം ശ്രദ്ധേയമാണ്. അവരെ വഴിയിൽ ഇറക്കിവിടുകയായിരുന്നില്ല, മറിച്ച് സംരക്ഷണം ലഭിക്കുന്ന ആളുടെ വീടിന് മുന്നിൽ ഇറക്കിവിടാനാണ് പ്രതി മനസ് കാണിച്ചതെന്നും ജോർജ് പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ