Tuesday, 22 August 2017 10.17 PM IST
പാണ്ഡ്യയ്ക്ക് സെഞ്ച്വറി, ഇന്ത്യ മാന്യമായ സ്‌കോറിലേക്ക്
August 13, 2017, 12:46 pm
പല്ലെക്കലെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യ മാന്യമായ സ്‌കോറിലേക്ക്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് എടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ഹർദ്ദിക് പാണ്ഡ്യ(108നോട്ടൗട്ട്)യുടെ ഒറ്റയാൾ പോരാട്ടമാണ് അവസാന ദിവസം ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്.

ആറിന് 329 റണ്‍സ് എന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് കളിയുടെ തുടക്കത്തിൽ തന്നെ വൃദ്ധിമാൻ സാഹയെ നഷ്ടപ്പെട്ടു. 16 റൺസെടുത്ത സാഹയെ ഫെർണാണ്ടോയുടെ പന്തിൽ പെരേര ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതിനു ശേഷം ഒന്നിച്ച കുൽദീപ് യാദവും ഹർദ്ദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയെ 400 കടത്തിയത്. 26 റൺസെടുത്ത കുൽദീപിനെ സണ്ടക്കനായിരുന്നു പുറത്താക്കിയത്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഏകദിന ശൈലിയിൽ ബാറ്റു വീശിയ പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. സ്‌കോർ 421ൽ നിൽക്കേ മുഹമ്മദ് ഷാമി(9) പുറത്തായെങ്കിലും ഉമേഷ് യാദവിനെയും കൂട്ടി പാണ്ഡ്യ ഇന്ത്യൻ സ്കോർ ഉയർത്തുകയായിരുന്നു.7 സിക്‌സറും 8 ബൗണ്ടറികളുമടക്കമാണ് പാണ്ഡ്യ 108 റൺസെടുത്തത്. നേരത്തെ ഇന്ത്യയ്ക്കായി ധവാൻ സെഞ്ച്വറി നേടിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ