Tuesday, 22 August 2017 10.14 PM IST
മുരുകന്റെ മരണം: വെന്റിലേറ്റർ ഒഴിവില്ലായിരുന്നെന്ന് മെഡി. കോളജിന്റെ റിപ്പോർട്ട്
August 13, 2017, 1:03 pm
തിരുവനന്തപുരം: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിക്കാനിടയായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകി. കൊല്ലത്ത് വച്ച് അപകടത്തിൽപെട്ട മുരുകനെ മെഡിക്കൽ കോളേജിൽ എത്തിച്ച സമയത്ത് വെന്റിലേറ്റർ ഒഴിവില്ലായിരുന്നുവെന്നും മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട്‌ ജോബി ജോൺ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

മുരുകനെ ആശുപത്രിയിൽ എത്തിച്ച സമയത്ത് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന മുഴുവൻ രോഗികളുടെ പട്ടികയും വിശദാംശങ്ങളും റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. മുരുകനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്ന സമയത്ത് അടിയന്തര ശസ്ത്രക്രിയ നടത്തിയ രണ്ടുരോഗികൾക്കായി കരുതിയ വെന്റിലേറ്ററുകൾ മാത്രമാണ് ഒഴിവുണ്ടായിരുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യം വന്നാൽ അത് നേരിടുന്നതിന് വേണ്ടിയാണ് ഈ വെന്റിലേറ്ററുകൾ സജ്ജമാക്കിയിരുന്നതെന്നും റിപ്പോർട്ടിൽ സൂപ്രണ്ട് ചൂണ്ടിക്കാട്ടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ