Tuesday, 22 August 2017 10.30 PM IST
യു.പിയിൽ മദ്രസകളിൽ സ്വാതന്ത്ര്യദിനാഘോഷം നിർബന്ധമാക്കിയതിനെതിരെ മുസ്ലിം സംഘടനകൾ
August 13, 2017, 2:24 pm
ലക്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന്റെ ഉത്തരവിനെ എതിർത്ത് മുസ്ലിം സംഘടനകൾ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മദ്രസകളിൽ ദേശീയ ഗാനം ആലപിക്കാൻ പാടില്ലെന്ന് ഉത്തർപ്രദേശിലെ മദ്രസകൾക്ക് പുരോഹിതർ നിർദ്ദേശം നൽകി. സർക്കാർ നിർദ്ദേശിച്ചതു പോലെ മദ്രസകളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ രേഖപ്പെടുത്തണമെന്ന ആവശ്യം തള്ളിക്കളയണമെന്നും പുരോഹിതർ ആവശ്യപ്പെട്ടു. അതേസമയം സ്വതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ദേശീയ പതാക ഉയർത്താനും ദേശീയ ഗാനത്തിനു പകരമായി 'സാരെ ജഹാംസെ അച്ഛാ' ആലപിക്കാനുമാണ് മദ്രസകൾക്ക് നിർദ്ദേശം നൽകിയത്. ഏക ദൈവ വിശ്വാസികളുടെ വിശ്വാസത്തിന് എതിരായ ചില വരികൾ ദേശീയ ഗാനത്തിലുണ്ടെന്നാണ് അത് ഒഴിവാക്കാൻ കാരണം. ഉത്തർപ്രദേശിലെ മദ്രസകളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നിർബന്ധമാക്കണമെന്നും അതിന്റെ ദൃശ്യങ്ങൾ പകർത്തണമെന്നുമുള്ള സർക്കുലർ കഴിഞ്ഞ ദിവസം സർക്കാ‌ർ പുറത്തിറക്കിയിരുന്നു. മദ്രസകൾക്ക് മാത്രമായി ഇത്തരത്തിലൊരു നിർദ്ദേശം നൽകിയതിനെതിരെ മുസ്ളിം സംഘടനകൾക്കിടയിൽ പ്രതിഷേധമുണ്ടായിരുന്നു. സർക്കാരിന്റെ ഉത്തരവ് വിശ്വാസത്തിനെതിരായ കാര്യങ്ങളെ അടിച്ചേൽപ്പിക്കുന്നതാണെന്നും മുസ്ലിം സംഘടനകൾ വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ