Tuesday, 22 August 2017 10.22 PM IST
ഗോരഖ്പൂർ സംഭവം: ജുഡിഷ്യൽ​ അന്വേഷണം വേണമെന്ന് പി.ബി
August 13, 2017, 4:22 pm
ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഗോരഖ്പൂരിലുള്ള ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. കുട്ടികൾ മരിച്ചത് ഓക്സിജൻ ലഭിക്കാതെയല്ല,​ മറിച്ച് ആശുപത്രിയുടെ ശുചിത്വമില്ലായ്മയും മറ്റ് പ്രശ്നങ്ങളുമാണ് അപകട കാരണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും പി.ബി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഓക്സിജന്റെ അപര്യാപ്തതയെ സംബന്ധിച്ച മുന്നറിയിപ്പുകൾ മുൻ വർഷങ്ങളിലും ആശുപത്രിക്ക് ലഭിച്ചിരുന്നു. ഓക്സിജൻ നൽകുന്നവർക്ക് പണം നൽകാതിരുന്നത് തന്നെയാണ് അപകടത്തിന് പ്രധാന കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സ്വച്ഛ് ഭാരത് ക്യാംപെയിൻ നടത്തുമ്പോൾ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ശുചിത്വത്തിന്റെ പേരിൽ മരണം സംഭവിച്ചുവെന്ന് പറയുന്നത് തികഞ്ഞ വിരോധാഭാസമാണെന്നും പോളിറ്റ്ബ്യൂറോ വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ