Tuesday, 22 August 2017 10.25 PM IST
ധർമ്മടത്ത് സി.പി.എം ഓഫീസിന് നേരെ ആക്രമണം
August 13, 2017, 4:44 pm
കണ്ണൂർ: ധ‌ർമ്മടത്ത് സി.പി.എം ഓഫീസിന് നേരെ ആക്രമണം. ധർമ്മടം സ്വാമിക്കുന്നിലെ സി.പി.എം ബ്രാഞ്ച് ഓഫീസായി പ്രവർത്തിക്കുന്ന പുതിയാണ്ടി കണാരൻ സ്‌മാരക മന്ദിരമാണ് ഞായറാഴ്‌ച പുലർച്ചെ ഒരു സംഘം അക്രമികൾ അടിച്ച് തകർത്തത്. കല്ല്യാണവീട്ടിൽ നിന്ന് മദ്യപിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ധർമ്മടം പബ്ളിക് ലൈബ്രറിയിലെ ബോർഡും പുസ്‌തകങ്ങളും അക്രമികൾ നശിപ്പിച്ചു.

ആർ.എസ്.എസ് ആണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു. 'ഒരു ഭാഗത്ത് സമാധാന ചർച്ചകളിൽ പങ്കെടുക്കുകയും മറുഭാഗത്ത് അക്രമം അഴിച്ചു വിടുകയുമാണ് സംഘപരിവാർ ചെയ്യുന്നതെന്ന് ജയരാജൻ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ