Tuesday, 22 August 2017 10.30 PM IST
പാകിസ്ഥാന് ഇന്ത്യയിൽ നിന്നൊരു ജന്മദിന സമ്മാനം
August 13, 2017, 5:16 pm
ന്യൂ‌ഡൽഹി: തിങ്കളാഴ്ച എഴുപതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുന്ന പാകിസ്ഥാന് ജന്മദിന ആശംസകളുമായി ഇന്ത്യയിൽ നിന്നുള്ള സംഗീത സംഘം രംഗത്ത്. അക്കപ്പല്ല ബാൻഡ് വോക്‌സ്കോർഡ് എന്ന മ്യൂസിക് ഗ്രൂപ്പാണ് പാകിസ്ഥാന്റെ ദേശീയഗാനം ആലപിച്ചു കൊണ്ട് ആ രാജ്യത്തിന് ഹാപ്പി ബർത്ത് ഡേ ആശംസിച്ചിരിക്കുന്നത്. ഏഴു പേരടങ്ങിയ സംഘമാണ് പാക് ദേശീയഗാനം പാടുന്നതിന്റെ വീഡിയോ പുറത്തിറക്കിയത്. വെള്ളിയാഴ്ച യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനോടകം 57,000 ഹിറ്റുകളാണ് ലഭിച്ചത്.

'ഈ സ്വാതന്ത്ര്യ ദിനത്തിൽ അയൽക്കാർക്കൊരു (പാകിസ്ഥാന്) ഗാനം സമർപ്പിക്കുന്നു. വിശ്വാസത്തിന്റെ, അഭിമാനത്തിന്റെ, പ്രതാപത്തിന്റെ, അധികാരത്തിന്റെ, മുന്നേറ്റത്തിന്റെ പൂർണതയുടെ ഒരു ഗാനമായിരിക്കും' ഇതെന്ന സന്ദേശവുമായാണ് രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. പേർഷ്യൻ കവിതകളുടെ ഭാഷാരീതിയാണെന്ന് തോന്നുമെങ്കിലും ഉറുദുവിലുള്ളതാണ് ഗാനം. സംഗീത ഉപകരണങ്ങളൊന്നും തന്നെ അവർ ഉപയോഗിച്ചിട്ടുമില്ല.

ഈ യുവസംഗീതജ്ഞരുടെ ശ്രമത്തെ പാകിസ്ഥാനിലെ മാദ്ധ്യമങ്ങളും പുകഴ്‌ത്തിയിട്ടുണ്ട്. വാദ്യോപകരണങ്ങളുടെ സഹായമില്ലാതെ ഒരുക്കിയിരിക്കുന്ന ഈ ഗാനം ശ്രദ്ധിക്കേണ്ടതാണെന്ന് പാക് ദിനപത്രമായ ഡോൺ ന്യൂസ് എഴുതി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ