Tuesday, 22 August 2017 10.29 PM IST
കൊലകൊല്ലി ആനയെ വെടിവച്ചു വീഴ്ത്തി
August 13, 2017, 6:02 pm
റാഞ്ചി: ജാർഖണ്ഡ് ബീഹാർ അതിർത്തികളിലായി പതിനഞ്ച് മനുഷ്യരുടെ ജീവനെടുത്ത കൊലകൊല്ലി ആനയെ വെടിവച്ചു വീഴ്ത്തി. പ്രശസ്ത ഷൂട്ടർ നവാബ് ഷാഫത്ത് അലി ഖാനാണ് ആനയെ വെടിവച്ചു കൊന്നത്. തൊട്ടടുത്തുനിന്നാണ് ആനയെ വെടിവച്ചതെന്നും രണ്ട് തവണ നിറയൊഴിച്ചതായും ഷാഫത്ത് അലി ഖാന്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ സാഹോബ്ഗഞ്ച് മേഖലയിലാണ് സംഭവം.

കൂട്ടം തെറ്റിയ ആനയ്ക്ക് കാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാതെ വന്നതിനെ തുടർന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. പഹാരിയ ഗോത്രവിഭാഗങ്ങൾ ജീവിക്കുന്ന മേഖലയിലായിരുന്നു ആനയുടെ വിളയാട്ടം. മാർച്ച് മാസത്തിൽ മാത്രം നാല് പേരെയാണ് ആന ചവിട്ടി കൊന്നത്. തുടർന്ന് ജാർഖണ്ഡിലേക്ക് കടന്ന ആനയുടെ ആക്രമണത്തിൽ 11 ഓളം പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ആനയെ പിടികൂടാനും കാട്ടിലലേക്ക് തിരിച്ചയക്കാനും ശ്രമിച്ചെങ്കിലും ഫലം കാണാത്തതു കൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് ജാർഖണ്ഡ് ചീഫ് ഫോറസ്റ്റ് ഓഫീസർ എൽ ആർ സിങ് അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ