Tuesday, 22 August 2017 10.31 PM IST
കൊച്ചിയിലേക്ക് വന്ന കാർ കത്തി: ഭാര്യയെയും കുട്ടികളെയും രക്ഷിച്ച യുവാവ് വെന്തുമരിച്ചു
August 13, 2017, 7:32 pm
കോയമ്പത്തൂർ: ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വന്ന കാർ കോയമ്പത്തൂരിൽ അപകടത്തിൽ പെട്ട് യുവാവിന് ദാരുണാന്ത്യം. കത്തിയമർന്ന കാറിൽ നിന്നും ഭാര്യയെയും രണ്ട് കുട്ടികളെയും രക്ഷിക്കുന്നതിനിടയിലാണ് യുവാവ് മരിച്ചത്. സീറ്റ് ബെൽറ്റ് ഊരാൻ പറ്റാത്തതിനാലാണ് ഇയാൾക്ക് രക്ഷപ്പെടാൻ കഴിയാതിരുന്നതെന്ന് പൊലീസ് പറഞ്ഞു, കൊച്ചിയിലേക്കുള്ള യാത്രക്കിടയിൽ മധുരക്കരയിലുള്ള ടോൾ ഗേറ്റിനടുത്ത് വച്ച് ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം.

ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഭരണ വ്യാപാരി ദിലീപ് കുമാറാണ് കാറിനുള്ളിൽ വെന്ത് മരിച്ചത്. കുടുംബത്തോടൊപ്പമായിരുന്നു ഇയാൾ കൊച്ചിയിലേക്ക് പുറപ്പെട്ടത്. തീപടരുന്നത് കണ്ട് ദിലീപ്കുമാർ കാർ നിർത്തി ഭാര്യയേയും രണ്ട് കുട്ടികളേയും പുറത്തേക്ക് തള്ളിയിട്ടെങ്കിലും സീറ്റ് ബെൽറ്റ് ഇട്ടിരുന്നതിനാൽ തീപടരുന്നതിന് മുമ്പ് ഇയാൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.

എഞ്ചിൻ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ഭാര്യയും മക്കളും സുരക്ഷിതരാണെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ