Tuesday, 22 August 2017 10.21 PM IST
കുട്ടികൾ ശ്വാസംമുട്ടി മരിക്കുമ്പോൾ വന്ദേമാതരം പാടിക്കുന്നത് നാണക്കേട്: കനയ്യ
August 13, 2017, 7:17 pm
കണ്ണൂർ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ കുട്ടികളുടെ കൂട്ടമരണത്തിനിടയാക്കിയ സംഭവത്തിൽ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാർ. രാജ്യത്ത് പ്രാണവായു കിട്ടാതെ കുട്ടികൾ പിടഞ്ഞു വീഴുമ്പോൾ എല്ലാവരും വന്ദേമാതരം ആലപിക്കണമെന്ന് നിർബന്ധിക്കുന്നത് ലോകത്തിന് മുൻപിൽ ഇന്ത്യയെ നാണം കെടുത്തുമെന്ന് കനയ്യ പറഞ്ഞു. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്ത് വന്ദേമാതരം ചൊല്ലിക്കുന്ന, ദേശീയതയെ കുറിച്ച് മേനിപറയുന്ന സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനത്തെ ആശുപത്രിയിലാണ് ഓക്സിജൻ കിട്ടാതെ അറുപതിലധികം കുട്ടികൾ മരണത്തിന് കീഴടങ്ങിയത്. എന്നാൽ, ശിശുമരണം വലിയ കാര്യമല്ല എന്നാണ് മോദിയെ നമിക്കുന്ന പല ദേശീയ മാദ്ധ്യമങ്ങളും പറയുന്നത്. 60 കുട്ടികൾ മരിച്ചത് ഈ രാജ്യത്തിന് പ്രശ്നമല്ലേ? ഇന്ത്യയുടെ മുഖം ലോകത്തിന് മുന്നിൽ താഴ്ന്നു പോയത് പ്രശ്നമല്ലേ'യെന്നും കനയ്യ കുമാർ ചോദിച്ചു. വിഷയത്തിൽ നിന്നും തലയൂരാൻ കേന്ദ്രസർക്കാർ കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ