Tuesday, 22 August 2017 10.31 PM IST
വാർത്തകൾ ഒറ്റനോട്ടത്തിൽ
August 13, 2017, 7:43 pm

1. ഗോരഖ്പൂർ ആശുപത്റിയിലെ കൂട്ടമരണത്തിന്റെ നടുക്കം മാറാതെ ശേഷിക്കെ, മൂന്നു കുട്ടികൾക്കു കൂടി ദാരുണാന്ത്യം. ഇതോടെ, ഒരാഴ്ചയ്ക്കിടെ ഓക്സിജൻ ലഭിക്കാതെ മരണമടഞ്ഞ കുട്ടികളുടെ എണ്ണം 66. മെഡിക്കൽ കോളേജ് പ്റിൻസിപ്പലിന്റെ സസ്‌പെൻഷനിൽ നടപടി ഒതുക്കിയ യോഗി സർക്കാരിന് എതിരെ പ്റതിഷേധം രൂക്ഷം

2. മുഖ്യമന്ത്റിയുടെ മണ്ഡലത്തിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ നിന്ന് രാജ്യത്തെ ഞെട്ടിച്ച വാർത്ത പുറത്തുവന്നത് വെള്ളിയാഴ്ചയോടെ. 48 മണിക്കൂറിനിടെ 30 കുട്ടികൾ പ്റാണവായു കിട്ടാതെ മരിച്ച സംഭവത്തിന്റെ നടുക്കത്തിനിടെ ആഗസ്​റ്റ് 4 മുതൽ സംഭവിച്ച മരണങ്ങളുടെ കണക്കും പുറത്ത്. മരണകാരണം ഓക്സിജൻ തടസ്സമല്ലെന്ന വാദത്തിൽ സർക്കാർ

3. അതേസമയം, കുട്ടികൾ മരിച്ചത് ഓക്സിജൻ കിട്ടാതെയല്ലെന്ന സർക്കാർ വാദം പൊളിച്ച്, വിതരണ കമ്പനിക്ക് തിരക്കിട്ട് കുടിശ്ശിക നൽകിയതായി റിപ്പോർട്ട്. വിതരണത്തിന് തടസ്സം ഇല്ലായിരുന്നെങ്കിൽ അടിയന്തരമായി പണം നൽകിയത് എന്തിനെന്ന് ചോദ്യം. കുടിശ്ശിക തുക 10 ലക്ഷത്തിൽ കവിയരുതെന്ന കരാറിന് വിരുദ്ധമായി, കടം 66 ലക്ഷമായി പെരുകിയത് എങ്ങനെയെന്നും അന്വേഷണം

4. ഓക്സിജൻ ലഭ്യതയിൽ പ്റതിസന്ധി ഉണ്ടെന്ന കാര്യം ആശുപത്റി അധികൃതർ മറച്ചുവച്ചത് ദുരൂഹം. സംഭവത്തിനു രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്റി ആശുപത്റി സന്ദർശിച്ചപ്പോഴും പ്റതിസന്ധി അറിയിച്ചില്ല. മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തു നിന്ന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

5. ബി.ജെ.പിയെ വെട്ടിലാക്കിയ മെഡിക്കൽ കോഴ അഴിമതിയിൽ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് വെട്ടിത്തിരുത്തിയതായി സൂചന. കേന്ദ്റ ഘടകത്തിനു നൽകിയ റിപ്പോർട്ടിൽ കോഴ കൺസൾട്ടൻസി ഫീസ് ആക്കിയതായും, സംസ്ഥാന അധ്യക്ഷന്റെ അടുപ്പക്കാരുടെ പേര് ഒഴിവാക്കിയതായും റിപ്പോർട്ട്. പൊട്ടിത്തെറികൾക്കു കാതോർത്ത് തൃശൂരിൽ നാളെ പാർട്ടി നേതൃയോഗം

6. അതേസമയം, അന്വേഷണ റിപ്പോർട്ട് തിരുത്തിയ നടപടിയിൽ നീരസവുമായി ബി.ജെ.പി കേന്ദ്റ നേതൃത്വം. കണ്ടെത്തലുകളുടെ ശരിപ്പകർപ്പ് ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് രഹസ്യമായി കൈമാറിയത് അന്വേഷണ കമ്മിഷനിലെ ഒരംഗമെന്ന് സൂചന. റിപ്പോർട്ടുകളിലെ വൈരുദ്ധ്യം അമിത് ഷാ നേരിട്ട് അന്വേഷിക്കുമെന്നും വിവരം

7. വിവാദ പരാമർശങ്ങൾ അടങ്ങിയ ആദ്യറിപ്പോർട്ട് തിരുത്തിയത് സംസ്ഥാന സർക്കാർ പ്റഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിന്റെ മുനയൊടിക്കാൻ എന്ന് നിഗമനം. സംസ്ഥാന ഘടകത്തിന്റെ ശ്റമം, ആദ്യ റിപ്പോർട്ട് വ്യാജമെന്നു വരുത്താനും അടുപ്പക്കാർക്ക് എതിരെ കേന്ദ്റ നടപടി ഒഴിവാക്കാനും

8. അതിരപ്പിള്ളി വിഷയത്തിൽ നിലപാട് ഉറപ്പിക്കാൻ ആകാതെ ഭരണ- പ്റതിപക്ഷ മുന്നണി നേതാക്കൾ. പ്റകൃതി സംരക്ഷണം ഉറപ്പാക്കിയുള്ള വികസനം അനിവാര്യമെന്ന് മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടിയും, പദ്ധതി വേണ്ടെന്ന നിലപാടിൽ യു.ഡി.എഫ് ഒ​റ്റക്കെട്ടെന്ന് പ്റതിപക്ഷ നേതാവും. വിവാദ വിഷയത്തിൽ പ്റതിപക്ഷത്തെ ചാരി പിണറായിയെ അടിക്കാൻ വി.എസ് ശ്റമിക്കേണ്ടെന്നും രമേശ്

9. അതിരപ്പിള്ളിയിൽ അഭിപ്റായ സമന്വയം വേണമെന്ന ഉമ്മൻചാണ്ടിയുടെ അഭിപ്റായം സ്വാഗതാർഹം എന്ന് മന്ത്റി എം.എം.മണി. സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്റമിക്കുന്നത്. വൈദ്യുതി പ്റതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പദ്ധതി വേണ്ടെന്നു പറയുന്നത് പ്റായോഗികമല്ലെന്നും വൈദ്യുതി മന്ത്റി

10. അതേസമയം, ഇടതു മുന്നണിയിലെ തർക്ക വിഷയത്തിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ. പാർട്ടിക്ക് എല്ലാക്കാലത്തും ഈ വിഷയത്തിൽ ഒരേ നിലപാടെന്നു വ്യക്തമാക്കി കാനം രാജേന്ദ്റൻ. അതിരപ്പിള്ളി പദ്ധതി നിർമ്മാണത്തെ കുറിച്ച് 1980 മുതൽ കേൾക്കാൻ തുടങ്ങിയതാണെന്നും, ഇനിയും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും സി.പി.ഐ സംസ്ഥാന സെക്റട്ടറി

11. ബീഹാറിൽ ബി.ജെ.പിയുടെ രാഷ്ട്റീയ കരുനീക്കങ്ങൾ ശക്തമാകവേ, ശരത് യാദവിനെ തള്ളി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഐക്യ ജനതാദൾ എൻ.ഡി.എ കൂടാരത്തിലേക്ക്. ദേശീയ ജനാധിപത്യ സഖ്യത്തിലേക്കുള്ള ജെ.ഡി.യു പ്റവേശന പ്റഖ്യാപനം 19 ന് എന്നു സൂചന. ശരത് യാദവിനെ പാർട്ടി രാജ്യസഭാ നേതൃപദവിയിൽ നിന്ന് ഒഴിവാക്കി നിതീഷിന്റെ മുന്നൊരുക്കം

12. സഖ്യ കക്ഷിയാകുന്നതോടെ ജെ.ഡി.യുവിന് കേന്ദ്റത്തിൽ കാബിന​റ്റ് മന്ത്റിയേയും ഒരു സഹമന്ത്റിയേയും ലഭിക്കുമെന്ന് സൂചന. ബീഹാർ മുഖ്യമന്ത്റി നിതീഷ് കുമാറിനെ എൻ.ഡി.എ കൺവീനർ ആക്കാനും ബി.ജെ.പി ധാരണ. രാജ്യസഭാ നേതൃപദവിയിൽ നിന്ന് ഓർക്കാപ്പുറത്ത് ഒഴിവാക്കപ്പെട്ടതിന്റെ പ്റഹരത്തിൽ ശരത് യാദവ്

13. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പി നടത്തുന്ന രാഷ്ട്റീയ കരുനീക്കങ്ങൾ തമിഴ്നാട്ടിലും ശക്തം. അണ്ണാ ഡി.എം.കെയിലെ ഇരുപക്ഷത്തെയും പാട്ടിലാക്കി എൻ.ഡി.എയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ സജീവം. പ്റത്യുപകാരമായി അണ്ണാ ഡി.എം.കെയ്ക്ക് കേന്ദ്റത്തിൽ കാബിന​റ്റ് മന്ത്റി പദവിയും, രണ്ട് സഹമന്ത്റിമാരെയും നൽകിയേക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ