Tuesday, 22 August 2017 10.25 PM IST
മകളെ പീ‌ഡിപ്പിച്ചയാൾക്ക് ഉടനടി ജാമ്യം, പിതാവ് നടുറോഡിൽ ശിക്ഷ നടപ്പിലാക്കി
August 13, 2017, 8:14 pm
പൂനെ: പ്രായപൂർത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ച പ്രതികളിലൊരാളെ പിതാവ് നടുറോഡിൽ വെട്ടിക്കൊന്നു. പൂനെയിലെ നിരാ നർസിപൂർ ഗ്രാമത്തിലാണ് സംഭവം. കേസിൽ അറസ്‌റ്റിലായ 17 വയസുകാരനായ പ്രതിയ്‌ക്ക് നാല് മാസത്തിനുള്ളിൽ ജാമ്യം ലഭിച്ചതിൽ ക്രുദ്ധനായാണ് പിതാവ് സ്വയം ശിക്ഷ നടപ്പിലാക്കിയത്.

പിതാവിന്റെ ആക്രമണത്തിൽ നിന്നും പ്രതിയെ രക്ഷിക്കാനെത്തിയ മാതാപിതാക്കൾക്കും പരിക്കേറ്റു. പെൺകുട്ടിയുടെ ആക്രമണത്തിൽ പ്രതിയുടെ അമ്മയ്‌ക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് പീഡനത്തിനിരയായ പെൺകുട്ടിക്കെതിരെയും പിതാവിനെതിരെയും പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:  കഴിഞ്ഞ ഏപ്രിലിൽ പൂനെയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഇന്ദാപൂരിൽ വച്ചാണ് ബന്ധുകൂടിയായ പെൺകുട്ടിയെ പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തെക്കുറിച്ച് പെൺകുട്ടി തന്നെ നേരിട്ട്  പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. എന്നാൽ പ്രായപൂർത്തിയാകാതിരുന്ന പ്രതിക്ക് ഇത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിൽ കുപിതനായ പെൺകുട്ടിയുടെ പിതാവ് ഇയാളെ നിരവധി തവണ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. തുടർന്ന് വീട്ടിലെത്തിയ പ്രതിയെ പെൺകുട്ടിയും പിതാവും ചേർന്ന് ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന മാതാപിതാക്കൾക്കും സംഭവത്തിൽ പരിക്കേറ്റു. എന്നാൽ പേടിച്ചോടിയ ഇയാളെ നാട്ടുകാർ നോക്കിനിൽക്കെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ