Tuesday, 22 August 2017 10.29 PM IST
ഹി​സ്ബു​ൾ ക​മാ​ൻ​ഡ​റെയടക്കം മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു
August 13, 2017, 8:18 pm
ശ്രീ​ന​ഗ​ർ: കാശ്മീർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​ൻ ക​മാ​ൻ​ഡ​ർ യാ​സി​ൻ ഇ​ട്ടൂ (മെ​ഹ്‌മൂ​ദ് ഗ​സ്നാ​വി) അടക്കം മൂന്ന് ഭീകരർ സു​ര​ക്ഷാ സേ​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ കാ​ശ്മീരി​ലെ ഷോ​പ്പി​യാ​നി​ൽ വച്ചു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് യാ​സി​ന​ട​ക്കം മൂ​ന്ന് ഭീകരരും കൊ​ല്ല​പ്പെ​ട്ട​ത്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ മൂന്ന് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി തു​ട​ങ്ങി​യ ഏ​റ്റു​മു​ട്ട​ൽ ഇന്ന് വൈകിട്ടോടെയാണ് അ​വ​സാ​നി​ച്ച​തെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ദ്ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സൈന്യം നോട്ടമിട്ടിരുന്ന തീ​വ്ര​വാ​ദി​ക​ളു​ടെ പ​ട്ടി​ക​യി​ൽ മു​ൻ​നി​ര​യി​ലാ​യി​രു​ന്നു യാ​സി​ന്റെ സ്ഥാ​നം. അ​ടു​ത്തി​ടെ കാശ്മീരിൽ വ്യാപകമായുണ്ടായ ബാ​ങ്ക് ക​വ​ർ​ച്ച​ക​ളു​ടെ പി​ന്നി​ൽ യാസിനാണെന്നാണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ജൂലായിൽ സോഷ്യൽ മീഡിയയിൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ സന്ദേശത്തിൽ സൈന്യത്തിന് നേ​ർ​ക്ക് സംസ്ഥാനത്തുണ്ടാകുന്ന നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ താ​നാ​ണെ​ന്ന് യാ​സി​ൻ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ