Tuesday, 22 August 2017 10.22 PM IST
ഇന്ത്യൻ സൈന്യത്തിനെ 'മോഡേണാ'ക്കാൻ റെഡിയെന്ന് അമേരിക്ക
August 13, 2017, 9:13 pm
വാഷിംഗ്ടൺ: ഇന്ത്യൻ സൈന്യത്തിനെ ആധുനികവത്കരിക്കാൻ തങ്ങൾ സഹായിക്കാമെന്ന് അമേരിക്കൻ സൈന്യത്തിലെ മുതിർന്ന കമാൻഡർ അറിയിച്ചു. പരസ്‌പര സഹകരണത്തോടെ ഇന്ത്യൻ സൈന്യത്തിന്റെ കഴിവുകളെ അർത്ഥവത്തായും പ്രാധാന്യത്തോടെയും വികസിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കുറച്ച് നാളുകളായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ്. അടുത്ത വർഷത്തോടെ വൻ കുതിച്ചു ചാട്ടമാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നത്. അമേരിക്കയിൽ നിന്ന് യുദ്ധവിമാനങ്ങളും വിദൂര നിയന്ത്രിത ആളില്ലാ വിമാനങ്ങളും വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

ഇന്ത്യൻ സൈന്യത്തെ ആധുനികവത്കരിക്കാൻ അമേരിക്ക സഹായിക്കുമെന്ന് തന്നെയാണ് താൻ കരുതുന്നത്. ഇതിനോടകം തന്നെ ഇന്ത്യയെ അമേരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇന്ത്യയെ അമേരിക്കയോട് അടുപ്പിക്കുന്ന തന്ത്രപരമായ പ്രഖ്യാപനമായിരുന്നു. ഇതോടെ നിലവിലുള്ള സഖ്യകക്ഷികൾക്കൊപ്പം ഇന്ത്യയ്‌ക്കും അമേരിക്ക മുഖ്യപരിഗണന കൊടുക്കുകയാണെന്നും യു.എസ് പസഫിക് കമാൻഡിന്റെ കമാൻഡർ അഡ്‌മിറൽ ഹാരിസ് വാർത്താ എജൻസിയോട് പറഞ്ഞു.

ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തൃപ്‌തികരമാണ്. ഇന്ത്യയുമായി സഹകരിച്ച് നിരവധി യുദ്ധപരിശീലനങ്ങളിൽ യു.എസ് സൈന്യം പങ്കെടുക്കുന്നുണ്ട്. ഇന്ത്യയും അമേരിക്കയും ജപ്പാനും തമ്മിലെ സഹകരണം വളരെ പ്രാധാന്യമുള്ളതാണെന്നും ആസ്‌ട്രേലിയ കൂടി ഈ സംഘത്തിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ