Tuesday, 22 August 2017 10.30 PM IST
പോക്കറ്റിലിരുന്ന റെഡ്മി നോട്ട് ഫോൺ പൊട്ടിത്തെറിച്ചു
August 13, 2017, 9:41 pm
ഗോദാവരി: സ്‌മാർട്ട് ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാർത്തകൾ ഇതാദ്യമായല്ല കേൾക്കുന്നത്. എന്നാൽ മിക്കപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് ചാർജ് ചെയ്യുമ്പോഴായിരിക്കും. എന്നാൽ പുതുതായി വാങ്ങിയ റെഡ്‌മി നോട്ട് 4 സ്‌മാർട്ട് ഫോൺ പൊട്ടിത്തെറിച്ചെന്ന വാർത്ത ടെക്‌ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലാണ് സംഭവം.

ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഭാവന കിരണെന്ന യുവാവിന്റെ തുടഭാഗത്ത് ഗുരുതരമായ പൊള്ളലേറ്റു. തന്റെ വ്യാപാര സ്ഥാപനത്തിൽ നിന്നും വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. എന്നാൽ പൊട്ടിത്തെറിച്ചയുടൻ ഫോൺ പുറത്തെടുക്കാൻ ഭാവനയ്‌ക്കു കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരാണ് ഇയാളുടെ രക്ഷയ്‌ക്കെത്തിയത്. എന്നാൽ ഫോൺ പുറത്തെടുത്തിട്ടും കത്തിയതായി ദൃക്‌സാക്ഷികൾ പറയുന്നു. 20 ദിവസം മുമ്പാണ് ഇയാൾ ഫോൺ വാങ്ങിയത്. ഫോൺ പൊട്ടിത്തെറിച്ചതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാൾ ഉപഭോക്തൃ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.

അടുത്തിടെ ബംഗളൂരുവിലെ ഒരു ഷോപ്പിൽ റെഡ്‌മി നോട്ട് ഫോൺ പൊട്ടിത്തെറിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ