Tuesday, 22 August 2017 10.24 PM IST
ഹിമാചലിലെ മണ്ണിടിച്ചിലിൽ മരണം 45, രക്ഷാപ്രവർത്തനം തുടരുന്നു
August 13, 2017, 10:08 pm
ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ടി ജില്ലയിൽ മാണ്ടി - പത്താൻകോട്ട് ഹൈവേയിൽ സർക്കാർ ബസുകൾക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 45ആയി. ഇരു ബസുകളിലായി അമ്പതോളം യാത്രക്കാരുണ്ടായിരുന്നെന്നും മരണ സംഖ്യ ഉയരാൻ ഇടയുണ്ടെന്നും അധികൃതർ പറഞ്ഞു. ഇതുവരെ 45 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായും പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും മാണ്ടി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സന്ദീപ് കദാം പറഞ്ഞു.

ഞായറാഴ്‌ച രാവിലെയാണ് 50ഓളം യാത്രക്കാരുമായി മണാലിയിൽ നിന്ന് പുറപ്പെട്ട ഹിമാചൽപ്രദേശ് ട്രാൻസ്‌പേർട്ട് കോർപ്പറേഷന്റെ രണ്ട് ബസുകൾക്ക് മുകളിൽ മണ്ണിടിഞ്ഞത്. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. എന്നാൽ തുടർച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപകടത്തെ തുടർന്ന് മാണ്ടി പത്താൻകോട്ട് ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു.ഇവിടെ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ