ദൃശ്യങ്ങൾ കണ്ടവർ ഞെട്ടി...!
August 13, 2017, 11:41 pm
ജപ്പാനിലെ അക്വേറിയത്തിൽ കൂറ്റൻ തിരണ്ടി മത്സ്യം ഇരപിടിക്കുന്നത് നേരിട്ട് കണ്ടവർ അക്ഷരാർത്ഥത്തിൽ ‌ഞെട്ടി. കാരണം ദിവസങ്ങളോളം ഉറക്കം കെടുത്താൻ പോന്നതായിരുന്നു ആ ദൃശ്യങ്ങൾ. ഇത് കൊണ്ടും തീർന്നില്ല വിശേഷങ്ങൾ. സംഭവം നേരിട്ട് കണ്ടവരിലൊരാൾ അത് പകർത്തി സോഷ്യൽ മീഡിയയിലിട്ടതോടെ സംഗതി വൈറലായി.കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോ 94,000 തവണയിലേറെയാണ് റീട്വീറ്റ് ചെയ്‌തത്.

അക്വേറിയത്തിനുള്ളിൽ വച്ച് തിരണ്ടി വിഭാഗത്തിൽ പെട്ട മത്സ്യം ഒരു കണവയെ ഇരയാക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.ഇരപിടുത്തത്തിൽ നിന്നും തിരണ്ടിയുടെ ശ്രദ്ധതിരിക്കാൻ കണവ കറുത്ത നിറത്തിലുള്ള ചായം കൂടി പുറത്ത് വിട്ടതോടെ കണ്ട് നിന്നവർ ഞെട്ടിത്തരിച്ചു. ചിലർ പേടി കൊണ്ടും അത്ഭുതം കൊണ്ടും ഉച്ചത്തിൽ നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ കുറച്ച് നേരത്തെ പോരാട്ടത്തിനൊടുവിൽ തിരണ്ടിയുടെ അത്താഴം ആകാനായിരുന്നു കണവയുടെ വിധി.

വീഡിയോ കാണാം(ധൈര്യമുള്ളവർ മാത്രം കാണുക)


എന്നാൽ സന്ദർശകരുടെ മുന്നിൽ വച്ച് മത്സ്യങ്ങൾക്ക് ഭക്ഷണം നൽകിയ അക്വേറിയം ജീവനക്കാരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സാധാരണ സന്ദർശകരുടെ മുന്നിൽ വച്ച് മൃഗങ്ങൾക്കോ വലിയ മത്സ്യങ്ങൾക്കോ ഭക്ഷണം നൽകാറില്ല. അങ്ങനെ നൽകിയാൽ തന്നെ ജീവനുള്ളവയെ കൂട്ടിലേക്ക് ഇടാറില്ലെന്നും ഇക്കൂട്ടർ വാദിക്കുന്നു. അടുത്തിടെ ചൈനയിലെ ഒരു മൃഗശാലയിൽ കടുവകൾക്ക് ഭക്ഷണമായി കഴുതയെ ജീവനക്കാർ ചേർന്ന് തള്ളിയിടുന്ന വീഡിയോയും സമാനമായ ആക്ഷേപം വിളിച്ച് വരുത്തിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ