ഒരു കാറ് വാങ്ങാൻ നൽകിയത് നാല് ചാക്ക് നിറയെ പണമോ?
August 23, 2017, 12:54 pm
ബീജിംഗ്: ചൈനയിൽ ഒരു യുവതി ഹോണ്ട ഷോറൂമിൽ നിന്നും പുതിയ കാർ വാങ്ങാൻ നൽകിയത് നാല് ചാക്കുകെട്ടുകൾ നിറയെ പണമാണ്. ഷോറൂമിലെ 20 ജീവനക്കാർ ചേർന്ന് രണ്ട് മണിക്കൂർ ചേർന്നാണ് ഈ പണം എണ്ണിത്തീർന്നത്. ഇത്രയും വില കൊടുത്ത് വാങ്ങിയത് ഒരു സാധാരണ കാറാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വാസിക്കുമോ? എന്നാൽ സംഗതി സത്യമാണ്.

1,30000 യുവാൻ( ഏകദേശം12.5ലക്ഷം രൂപ) മൂല്യമുള്ള ഒരു യുവാന്റെ നോട്ടുകെട്ടുകളുമായാണ് യുവതി ഷോറൂമിലെത്തിയത്. ചെറിയ തുകകളായി കാർ പേയ്മെന്റ് നടത്താൻ സാധിക്കുമോ എന്ന് ചോദിച്ചാണ് അവർ ഞങ്ങളെ സമീപിച്ചതെന്ന് ഷോറൂം ജീവനക്കാർ പറയുന്നു. പറ്റുമെന്ന് ഞങ്ങൾ ഉറപ്പും നൽകി. ഷോറൂമിലെത്തി തന്റെ കാർ തുറന്ന് പണം എടുത്തു കൊണ്ടുവരാൻ അവർ ആവശ്യപ്പെട്ടു. എന്നാൽ കാർ തുറന്ന തങ്ങൾ ഞെട്ടിപ്പോയെന്നും ഇവർ കൂട്ടിച്ചേർത്തു. തുടർന്ന് ഷോറൂമിലെ മെക്കാനിക്കൽ ജീവനക്കാരടക്കം എത്തിയാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. രണ്ട് ലക്ഷം യുവാൻ വില വരുന്ന കാറിന്റെ ബാക്കി തുക ഇവർ മൊബൈൽ ബാങ്കിംഗിലൂടെ അടച്ചെന്നും ജീവനക്കാർ പറഞ്ഞു.ഇതാദ്യമായല്ല ഇത്തരത്തിൽ ചില്ലറകൾ കൊണ്ട് ബില്ലടയ്‌ക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2016ൽ അമേരിക്കയിലെ ടെക്‌സസിൽ 222 ഡോളറിന്റെ ട്രാഫിക് ഫൈൻ രണ്ട് ബക്കറ്റ് നിറയെ നാണയങ്ങൾ ഉപയോഗിച്ച് അടച്ചത് വാർത്തയായിരുന്നു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ