മിക്‌സിയെ ഭോഗിച്ച യുവാവിന്റെ ജനനേന്ദ്രിയം അറ്റു
August 28, 2017, 9:51 pm
ആണിലും പെണ്ണിലും ലൈംഗിക തൃഷ്‌ണകൾ ഉണരുന്ന കാലമാണ് കൗമാരം. ഇക്കാലയളവിൽ ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകളുണ്ടാകുന്നതും സാധാരണമാണ്. ലൈംഗിക താത്പര്യങ്ങളെ തൃപ്‌തിപ്പെടുത്താൻ വേണ്ടി പല പരീക്ഷണങ്ങൾക്കും ഈ പ്രായത്തിൽ പലരും ശ്രമിക്കും. എന്നാൽ 16 കാരനായ ബ്രയാൻ ജോൺസൻ ചെയ്‌തത് ഒരൽപ്പം കടന്ന കൈയായിപ്പോയി.

വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന ഒരു ദിവസം ചില 'പരീക്ഷണങ്ങൾ' നടത്തിയതാണ് ബ്രയാന് വിനയായത്. തന്റെ ലൈംഗിക താത്പര്യങ്ങളെ വീട്ടിലെ ചില വസ്‌തുക്കൾ ഉപയോഗിച്ച് തൃപ്‌തിപ്പെടുത്താനായിരുന്നു ബ്രയാന്റെ തീരുമാനം. ഇതിനായി വീട്ടിലെ വാക്വം ക്ലീനർ, പഴയ വീഡിയോ റെക്കോർഡർ, ബ്രഡ് ടോസ്‌റ്റർ, വാഷിങ് മെഷീൻ തുടങ്ങി നിരവധി ഉപകരണങ്ങൾ ബ്രയാൻ ഉപയോഗിച്ചു. എന്നാൽ ഒടുവിൽ വീട്ടിലെ മിക്‌സിയിൽ കൂടി തന്റെ 'പരീക്ഷണം' നടത്താമെന്ന തീരുമാനം ഇയാളെ കൊണ്ടെത്തിച്ചത് വൻ ദുരന്തത്തിലാണ്. പരീക്ഷണത്തിനിടയിൽ മിക്‌സിയുടെ ഒരു സ്വിച്ച് അബദ്ധത്തിൽ ഓണായതോടെ ബ്രയാന്റെ എഞ്ചിൻ തവിടുപൊടിയായി.

എന്നാൽ രക്തത്തിൽ കുളിച്ച ബ്രയാൻ തന്റെ ബോധം മറയുന്നതിന് മുമ്പ് പൊലീസിന്റെ അടിയന്തര ഹെൽപ്പ് ലൈനിൽ വിളിച്ച് തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് പറഞ്ഞു. മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ വൈദ്യസംഘം ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ധാരാളം രക്തം നഷ്‌ടമായിട്ടും ഇയാളുടെ ജീവൻ രക്ഷിക്കാനായത് ഭാഗ്യമാണെന്ന് ഡോക്‌ടർമാർ പ്രതികരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ