അമ്മേ, ഇമോജികളില്ലായിരുന്നെങ്കിലോ?
August 29, 2017, 12:30 am
ഇമോജികളില്ലായിരുന്നെങ്കിൽ മെസേജുകൾ എത്ര വിരസമായേനെ എന്നാലോചിച്ചിട്ടുണ്ടോ? അതെ, മെസേജുകളിൽ ഇമോജികൾ കാണുമ്പോൾ നമ്മിലുണ്ടാകുന്ന പ്രതികരണങ്ങൾ പഠനവിധേയമാക്കുമ്പോൾ ലഭിക്കുന്ന ഉത്തരവും അത് തന്നെയാണ്. രണ്ട് പേർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ വാക്കുകൾക്കും ആശയങ്ങൾക്കുമിടയിലുണ്ടാകുന്ന വിടവുകൾ നികത്താനുള്ള ഏറ്റവും മികച്ച ഉപാധിയാണ് ഇമോജികളെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഓൺലൈനിൽ ഒരു സ്മൈലി കാണുമ്പോൾ മനുഷ്യ മുഖം കാണുമ്പോഴുള്ളതിന് സമാനമായ പ്രവർത്തനങ്ങളാണ് തലച്ചോറിൽ നടക്കുക. പേടി, സന്തോഷം, നിരാശ, വിഷമം, ദേഷ്യം അങ്ങനെ എല്ലാത്തരം വികാരങ്ങളും പ്രകടിപ്പിക്കുന്ന ഇമോജികൾ അത് കാണുന്നവരിലും അതേവികാരങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് പഠനഫലങ്ങൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ