Wednesday, 20 September 2017 7.44 AM IST
ന​​​യ​​​ത​​​ന്ത്ര വി​​​ജ​​​യം
August 30, 2017, 2:01 am
സി​ക്കി​മിൽ ഇ​ന്ത്യാ - ചൈന അ​തിർ​ത്തി​യിൽ ര​ണ്ടു​മാ​സ​മാ​യി തു​ട​രു​ ന്ന സം​ഘർ​ഷം ന​യ​ത​ന്ത്ര മാർ​ഗ​ത്തി​ലൂ​ടെ ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​നാ​യ​ത് വ​ലിയ ആ​ശ്വാ​സം ത​ന്നെ​യാ​ണ്. ഒ​രു ഘ​ട്ട​ത്തിൽ ഏ​റ്റു​മു​ട്ട​ലി​ലെ​ത്തു​മോ എ​ന്നു​വ​രെ ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന അ​തിർ​ത്തി സം​ഘർ​ഷം പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത് ഇ​രു​പ​ക്ഷ​വും സ്വീ​ക​രി​ച്ച സ​മാ​ധാ​ന​വാ​ഞ്ഛ​യാ​ണ് എ​ടു​ത്തു​കാ​ണി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ മി​ക​ച്ച ന​യ​ത​ന്ത്ര വി​ജ​യ​മാ​യും ഇ​തു കാ​ണാ​വു​ന്ന​താ​ണ്. ഏ​റ്റു​മു​ട്ട​ല​ല്ല സ​മാ​ധാ​ന​ത്തി​ലൂ​ന്നിയ സ​ഹ​വർ​ത്തി​ത്വ​വും സ​ഹ​ക​ര​ണ​വും ത​ന്നെ​യാ​ണ് കാ​ല​ത്തി​ന് അ​നു​യോ​ജ്യ​​മെ​ന്ന തി​രി​ച്ച​റി​വ് പ്ര​ശം​സാർ​ഹം ത​ന്നെ​യാ​ണ്.
മു​ഖ​ത്തോ​ടു മു​ഖം വ​രെ എ​ത്തി​നി​ന്ന സേ​ന​ക​ളെ പിൻ​വ​ലി​ക്കാൻ ഇ​രു രാ​ജ്യ​ങ്ങ​ളും ത​യ്യാ​റാ​യി. സം​ഘർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ജൂൺ 16​-​നു മു​മ്പു നി​ന്ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​രു സേ​ന​ക​ളും പൂർ​ണ​മാ​യി പിൻ​വാ​ങ്ങി​ക്ക​ഴി​ഞ്ഞു. ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ​യും ചു​മ​ത​ല​പ്പെ​ട്ട സേ​നാ​മേ​ധാ​വി​കൾ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. അ​തിർ​ത്തി പ്ര​ദേ​ശ​ങ്ങ​ളിൽ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ന്നാൽ മാ​ത്ര​മേ അ​യൽ ബ​ന്ധം ഊ​ഷ്മ​ള​മാ​യി നി​ല​നി​റു​ത്താ​നാ​വൂ. ഇ​ന്ത്യ​യു​ടെ വി​ദേശ ന​യ​ത്തിൽ ഈ യാ​ഥാർ​ത്ഥ്യം സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച കാ​ല​ത്തു ത​ന്നെ എ​ഴു​ത​പ്പെ​ട്ട​താ​ണ്. ലോക ശ​ക്തി​യാ​യി വ​ളർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്റെ അ​ഹ​ന്ത​യോ ആ​ത്മ​വി​ശ്വാ​സ​മോ കൊ​ണ്ടാ​യി​രി​ക്കാം ചൈന പ​ല​പ്പോ​ഴും ഈ സ​ത്യം മ​ന​സി​ലാ​ക്കാൻ മ​ടി​ക്കു​ന്നു. ഡോം​ഗ്‌​ലാം​ഗി​ലെ സം​ഘർ​ഷം ഇ​ത്ര​യ​ധി​കം വ​ഷ​ളാ​യ​തി​നു കാ​ര​ണം യാ​ഥാർ​ത്ഥ്യ​ബോ​ധ​മി​ല്ലാ​ത്ത ചൈ​ന​യു​ടെ സ​മീ​പ​നം ത​ന്നെ​യാ​ണ്.
സം​ഘർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നും സേ​ന​യെ പ​ഴയ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു പിൻ​വ​ലി​ക്കാ​നും ചൈന ത​യ്യാ​റാ​യ​തി​നു പി​ന്നിൽ പല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്. അ​വ​യിൽ ഏ​റ്റ​വും പ്ര​ധാ​നം ഇ​പ്പോ​ഴ​ത്തെ സം​ഘർ​ഷ​സ്ഥി​തി​യിൽ ഇ​ന്ത്യ സ്വീ​ക​രി​ച്ച പ​ക്വ​വും ത​ന്ത്ര​പ​ര​വു​മായ നി​ല​പാ​ടി​ന് പ്ര​മുഖ ലോക രാ​ജ്യ​ങ്ങ​ളിൽ നി​ന്നു​ണ്ടായ പി​ന്തുണ ത​ന്നെ​യാ​ണ്. അ​മേ​രി​ക്ക​യും ജ​പ്പാ​നും ഉൾ​പ്പെ​ടെ പല വി​ക​സിത രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യോ​ടൊ​പ്പം നി​ന്ന​ത് ചൈ​ന​യ്ക്കു തി​രി​ച്ച​ടി​യാ​യി. അ​ടു​ത്താ​ഴ്ച ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ ഉ​ന്നത ത​ല​ത്തി​ന് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​തു ചൈ​ന​യാ​ണ്. ബ്രി​ക്സ് കൂ​ട്ടാ​യ്മ​യി​ലെ പ്ര​ധാന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ. അ​തിർ​ത്തി സം​ഘർ​ഷം കൂ​ടു​തൽ മൂർ​ച്ഛി​ച്ചി​രു​ന്നു​വെ​ങ്കിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ബ്രി​ക്സ് സ​മ്മേ​ള​ന​ത്തിൽ നി​ന്നു വി​ട്ടു​നിൽ​ക്കാ​നു​ള്ള എ​ല്ലാ സാ​ദ്ധ്യ​ത​യും നി​ല​നി​ന്നി​രു​ന്നു. ചൈ​ന​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സാർ​വ​ദേ​ശീയ രം​ഗ​ത്ത് വ​ലിയ അ​വ​മ​തി ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​തി​നു തു​ല്യ​മായ ന​ട​പ​ടി​യാ​യി അ​തു മാ​റി​യേ​നെ. മാ​ത്ര​മ​ല്ല, ഇ​ന്ത്യൻ നി​ല​പാ​ടി​നെ അം​ഗീ​ക​രി​ക്കു​ന്ന ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളിൽ ചി​ല​തെ​ങ്കി​ലും ബെ​യ്‌​ജിം​ഗ് ഉ​ച്ച​കോ​ടി​ക്കി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്താൽ ചൈ​ന​യ്ക്കു കൂ​ടു​തൽ ക്ഷീ​ണം സം​ഭ​വി​ക്കു​മാ​യി​രു​ന്നു. നാ​നാ​വ​ഴി​ക്കും വ്യാ​പാര - വാ​ണി​ജ്യ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു പു​തിയ പു​തിയ നി​ക്ഷേപ പ​ദ്ധ​തി​കൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന ചൈ​ന​യ്ക്ക് ബ്രി​ക്സ് ഉ​ച്ച​കോ​ടി​യു​ടെ തി​ള​ക്ക​മാർ​ന്ന വി​ജ​യം ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​താ​ണ്. യു​ദ്ധം അ​ടു​ത്തെ​ത്തി എ​ന്ന പ്ര​തീ​തി വ​രെ വ​ളർ​ന്ന സം​ഘർ​ഷ​ത്തി​ന് അ​യ​വു വ​രു​ത്തേ​ണ്ട​തും അ​തിർ​ത്തി​യിൽ വീ​ണ്ടും സ​മാ​ധാ​നം എ​ന്ന സ​ന്ദേ​ശം ലോ​ക​ത്താ​ക​മാ​നം പ​ര​ത്തേ​ണ്ട​തും ചൈ​ന​യ്ക്ക് ആ​വ​ശ്യ​മാ​യി​രു​ന്നു. ഏ​തു നി​ല​യിൽ നോ​ക്കി​യാ​ലും ചൈ​ന​യ്ക്കു സൽ​ബു​ദ്ധി ഉ​ദി​ച്ച​ത് വ​ള​രെ​യ​ധി​കം ആ​ശ്വാ​സ​ത്തി​നു വക നൽ​കു​ന്നു. യു​ദ്ധ​ക്കൊ​തി​യ​ന്മാർ ചൈ​ന​യി​ലെ​ന്ന പോ​ലെ ഇ​ന്ത്യ​യി​ലും ധാ​രാ​ള​മു​ണ്ട്. 1962 ആ​വർ​ത്തി​ക്കു​മെ​ന്നു ക​ണ​ക്കു​കൂ​ട്ടി​യ​വ​രും കൂ​ട്ട​ത്തി​ലു​ണ്ട്. സം​ഘർ​ഷാ​വ​സ്ഥ ഒ​ഴി​ഞ്ഞ് എ​ല്ലാം പ​ഴയ പ​ടി​യാ​യ​ത് അ​വർ​ക്ക് ഇ​ച്ഛാ​ഭം​ഗ​മു​ണ്ടാ​ക്കു​മെ​ങ്കി​ലും ജ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മു​ന്നി​ലെ​ത്തിയ വ​ലിയ ആ​പ​ത്ത് ഒ​ഴി​ഞ്ഞു​പോ​യ​തു പോ​ലെ​യാ​ണ്. അ​തിർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ലി​ന് നൽ​കേ​ണ്ടി വ​രു​ന്ന ക​ന​ത്ത വില അ​റി​യു​ന്ന​വ​രാ​രും യു​ദ്ധ​ത്തി​നാ​യി കൊ​തി​യോ​ടെ കാ​ത്തി​രി​ക്കു​ക​യി​ല്ല. യു​ദ്ധ​ക്കൊ​തി​യ​ന്മാ​രു​ടെ വ​ഴി​യേ പോ​കാ​തെ അ​ങ്ങേ​യ​റ്റം പ​ക്വ​ത​യോ​ടെ പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്ത​തി​ലും എ​ടു​ത്തു​ചാ​ടാ​തെ ന​യ​ത​ന്ത്ര മാർ​ഗ​ത്തി​ലൂ​ടെ സാ​ധാ​രണ നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങൾ കൊ​ണ്ടു​ചെ​ന്നെ​ത്തി​ച്ച​തി​ലും വി​ദേ​ശ​കാ​ര്യ​വ​കു​പ്പും മ​ന്ത്രി സു​ഷ​മാ സ്വ​രാ​ജും സേ​നാ ത​ല​വ​ന്മാ​രും പ്ര​ക​ടി​പ്പി​ച്ച രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞത അ​ഭി​ന​ന്ദി​ക്ക​പ്പെ​ടേ​ണ്ട​തു ത​ന്നെ​യാ​ണ്.
അ​തിർ​ത്തി​ത്തർ​ക്കം രാ​ജ്യ​ങ്ങൾ ത​മ്മി​ലാ​യാ​ലും വ്യ​ക്തി​കൾ ത​മ്മി​ലാ​യാ​ലും സ്വാ​സ്ഥ്യം കെ​ടു​ത്തു​ന്ന​തും ഏ​തു സ​മ​യ​വും സ്ഫോ​ടന സ്ഥി​തി കൈ​വ​രി​ക്കാ​വു​ന്ന​തു​മാ​ണ്. ന​ല്ല അ​യൽ ബ​ന്ധ​ത്തി​ന്റെ അ​ടി​ത്തറ ത​ന്നെ ഉ​റ​ച്ച സ്നേ​ഹ​വി​ശ്വാ​സ​മാ​ണ്. സം​ഘർ​ഷ​മി​ല്ലാ​ത്ത അ​യൽ​ബ​ന്ധ​ങ്ങൾ ഏ​തൊ​രു രാ​ജ്യ​ത്തി​ന്റെ​യും വി​ക​സ​ന​വും ഐ​ശ്വ​ര്യ​വും ഊ​ട്ടി ഉ​റ​പ്പി​ക്കാൻ അ​വ​ശ്യം വേ​ണ്ട ഘ​ട​ക​മാ​ണ്. അ​തിർ​ത്തി ഭ​ദ്രത ഉ​റ​പ്പാ​ക്കാൻ ഇ​റ​ക്കേ​ണ്ടി​വ​രു​ന്ന അ​തി​ഭീ​മ​മായ പ​ണം ജ​ന​ക്ഷേമ പ​രി​പാ​ടി​കൾ​ക്കു വേ​ണ്ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കിൽ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം വ​ള​രെ​യ​ധി​കം മെ​ച്ച​പ്പെ​ടു​മാ​യി​രു​ന്നു. നിർ​ഭാ​ഗ്യ​വ​ശാൽ പാ​കി​സ്ഥാ​നും ചൈ​ന​യും ഒ​രു​പോ​ലെ അ​തിർ​ത്തി​ക​ളിൽ അ​ശാ​ന്തി​യു​ടെ വി​ത്തു​കൾ പാ​കി സ​മ്മർ​ദ്ദം സൃ​ഷ്ടി​ക്കു​ക​യാ​ണ്. പാ​കി​സ്ഥാ​നെ സം​ബ​ന്ധി​ച്ചാ​ണെ​ങ്കിൽ നി​ല​നി​ല്പു​പോ​ലും ഇ​ന്ത്യാ വി​രു​ദ്ധ വി​കാ​ര​ത്തി​ല​ധി​ഷ്ഠി​ത​മാ​യി​ക്ക​ഴി​ഞ്ഞു. അ​തിർ​ത്തി​ക​ളിൽ സ​ദാ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി സം​ഘർ​ഷം നി​ല​നി​റു​ത്താൻ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ക​യാ​ണ​വർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ