Wednesday, 20 September 2017 7.50 AM IST
ഭീ​​​മൻ ഛി​​​ന്ന​​​ഗ്ര​​​ഹം സെ​​​പ്തം​​​ബർ ഒ​​​ന്നി​​​ന് ഭൂ​​​മി​​​ക്ക​​​രി​​​കി​​​ലേ​​​ക്കെ​​​ത്തു​​​ന്നു...
August 27, 2017, 10:49 am
ഈ വ​രു​ന്ന സെ​പ്തം​ബർ ഒ​ന്നി​ന് ആ​സ്റ്റ​റോ​യ്ഡ് ഫ്ലോ​റെൻ​സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചെ​റു​ഗ്ര​ഹം ഭൂ​മി​യെ ക​ട​ന്നു​പോ​വും. ഇ​ത് ക​ട​ന്നു​പോ​വു​ന്ന​ത് ഏ​ഴ് ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റർ അ​ഥ​വാ ഭൂ​മി​യും ച​ന്ദ്ര​നും ത​മ്മി​ലു​ളള അ​ക​ല​ത്തി​ന്റെ 18 മ​ട​ങ്ങ് ദൂ​ര​ത്തി​ലാ​ണ്.
മു​മ്പും പല ചെ​റു​ഗ്ര​ഹ​ങ്ങ​ളും ഭൂ​മി​ക്ക് സ​മീ​പ​ത്തു കൂ​ടെ ക​ട​ന്നു​പോ​യി​ട്ടു​ണ്ടെ​ങ്കി​ലും 4.4 കി​ലോ​മീ​റ്റർ വ്യാ​സ​മു​ള്ള ഛി​ന്ന​ഗ്ര​ഹം ഭൂ​മി​യ്ക്ക് ഇ​ത്ര അ​ടു​ത്തു​കൂ​ടെ സ​മീ​പ​കാല ച​രി​ത്ര​ത്തിൽ ക​ട​ന്ന് പോ​യി​ട്ടി​ല്ല. 1890​ന് ശേ​ഷം ഭൂ​മി​ക്ക് ഏ​റ്റ​വും അ​രി​കി​ലെ​ത്തു​ന്ന ചെ​റു​ഗ്ര​ഹ​മാ​ണി​ത്. ഭൂ​മി​യു​ടെ ഇ​ത്ര​യ​ടു​ത്ത് 2500 വ​രെ ഒ​രു ചെ​റു​ഗ്ര​ഹ​വും വ​രി​ല്ലെ​ന്നാ​ണ് ക​ണ​ക്ക്കൂ​ട്ടൽ. എ​ന്നാൽ നാസ പ​റ​യു​ന്ന​ത് ചെ​റു​ഗ്ര​ഹം ക​ട​ന്നു​പോ​കു​ന്ന​തിൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ്. 1981 മാർ​ച്ചി​ലാ​ണ് ആ​സ്റ്റ​റോ​യ്ഡ് ഫ്ലോ​റൻ​സി​നെ ക​ണ്ടെ​ത്തി​യ​ത്. ഈ ചെ​റു​ഗ്ര​ഹ​ത്തി​ന് ഫ്ലോ​റൻ​സ് എ​ന്ന് പേ​രി​ട്ട​ത് ‘​വി​ള​ക്കേ​ന്തിയ വ​നി​ത’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫ്ലോ​റൻ​സ് നൈ​റ്റിം​ഗ് ഗേ​ളി​ന്റെ സ്മ​ര​ണാർ​ത്ഥ​മാ​ണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ