ഓണമായി പൊന്നോണമായി
September 4, 2017, 12:04 am
തിരുവനന്തപുരം: തിരക്കൊഴിഞ്ഞു. എങ്ങും പൂവിള്ളി. ആഗോള ഉത്സവമാണ് ഇന്ന് ഓണം. മലയാളി എവിടെ ഉണ്ടോ അവിടെയെല്ലാം ഓണവുമുണ്ട്. തൂശനിലയിൽ തുമ്പപ്പൂച്ചോറും പരിപ്പും നെയ്യും സാമ്പാറും അവിയലും ഓലനുമൊക്കെയായി ഓണസദ്യയ്ക്കുള്ള ഒരുക്കത്തിലാണ് വീടുകൾ. കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തത്പരനായിരുന്ന മഹാബലി എന്ന അസുര ചക്രവർത്തി ആണ്ടിലൊരിക്കൽ പ്രജകളെ കാണാൻ എത്തുന്ന ദിവസമാണ് തിരുവോണം. കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തിന്റെ ഓർമ്മ പുതുക്കി മാവേലിമന്നൻ എത്തുകയായി.

പുത്തനുടുപ്പും ഓണക്കളികളും സദ്യയുമൊക്കെയായി സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും സ്മരണകളെ വരവേല്ക്കാം.
സർക്കാർ ഓണാഘോഷം തിരുവനന്തപുരം ജില്ലയിൽ 30 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. 350 കലാപരിപാടികളുണ്ട്. വിവിധ ജില്ലകളിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓണോഘോഷങ്ങൾ നടക്കുന്നുണ്ട്. മലയാളക്കരയാകെ നിറയുകയാണ് പൊന്നോണത്തിന്റെ ആരവം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.