വാമനനെ കെെവിട്ടു, ഇത്തവണ അമിത് ഷായ്‌ക്കും മഹാബലി ഡാ..
September 4, 2017, 11:21 am
തിരുവനന്തപുരം: മലയാളികളുടെ ദേശീയോത്സവമായ ഓണം കഴിഞ്ഞ തവണ വാമനജയന്തിയാക്കിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇത്തവണ വാമനനെ കെെവിട്ടു. ഇത്തവണ എല്ലാ മലയാളികൾക്കും ഓണാശംസയുമായാണ് അമിത് ഷാ എത്തിയത്. സോഷ്യൽമീഡിയയിലൂടെയാണ് ഷാ ആശംസയറിച്ചത്.

കഴിഞ്ഞ തവണ ഓണത്തിന് അമിത് ഷാ വാമനജയന്തി ആശംസ നേർന്നത് ഏറെ വിവാദമായിരുന്നു. ഓണത്തെ വാമനജയന്തിയാണെന്ന സംഘപരിവാർ വാദം ശക്തമാക്കുമ്പോഴാണ് കഴിഞ്ഞ വർഷം അമിത് ഷാ വാമനൻ മഹാബലിയെ ചവിട്ടി താഴ്‌ത്തുന്ന ചിത്രമടക്കം വാമനജയന്തി ആശംസകൾ ഫെയ്സ്ബുക്കിലൂടെ നേർന്നത്.എന്നാൽ ഇത്തവണ അമിത് ഷാ അത്തപ്പൂവും കഥകളിയും നിലവിളക്കുമുൾപ്പെടെ മലയാളത്തിലാണ് ആശംസകൾ നേർന്നത്. ഓണം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ എന്നും എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകളും അമിത് ഷാ സോഷ്യൽ മീഡിയിൽ കുറിച്ചു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ