Friday, 22 September 2017 10.07 AM IST
ഇ​​​ക്ക​​​രെ​​​ നി​​​ൽക്കുമ്പോൾ അ​​​ക്ക​​​രെ​​​പ്പച്ച
September 6, 2017, 12:20 am
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
കൽ​​​പ്പ​​​ണി​​​ക്കാ​​​ര​​​നെ കു​​​റി​​​ച്ചു​​​ള്ള ഒ​​​രു ജാ​​​പ്പ​​​നീ​​​സ് നാ​​​ടോ​​​ടി​​​ക്ക​​​ഥ​​​യു​​​ണ്ട്. ത​​​ ന്റെ പ​​​ണി​​​യിൽ ന​​​ല്ല പാ​​​ട​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാൽ കൽ​​​പ്പ​​​ണി​​​ക്കാ​​​ര​​​ന് പ​​​ണി​​​ക്കു കു​​​റ​​​വു​​​ണ്ടാ​​​യി​​​ല്ല, പ​​​ണ​​​ത്തി​​​നും. ദി​​​വ​​​സ​​​വും രാ​​​വി​​​ലെ പാ​​​റ​​​ക്കൂ​​​ട്ട​​​ത്തി​​​ലേ​​​ക്ക് പോ​​​കും. ശ​​​വ​​​ക്ക​​​ല്ല​​​റ​​​മു​​​തൽ വീ​​​ട്ടാ​​​വ​​​ശ്യ​​​ത്തി​​​നു വ​​​രെ വി​​​വി​​​ധ​​​ങ്ങ​​​ളാ​​യ ആ​​​കാ​​​ര​​​ത്തിൽ വി​​​ദ​​​ഗ്ദ്ധമാ​​​യി ക​​​രി​​​ങ്കൽ പാ​​​ളി അ​​​ടർ​​​ത്തി​​​യെ​​​ടു​​​ത്ത് നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് വി​​​റ്റ് കാ​​​ശു​​​ണ്ടാ​​​ക്കും. ഇ​​​താ​​​യി​​​രു​​​ന്നു പ​​​തി​​​വ്.
ഒ​​​രി​​​ക്കൽ കൽ​​​പ്പ​​​ണി ചെ​​​യ്ത് കൊ​​​ടു​​​ത്ത​​​ത് ന​​​ഗ​​​ര​​​ത്തി​​​ലെ ഒ​​​രു വ​​​ലി​​യ ധ​​​നി​​​ക​​​നു വേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു. ധ​​​നി​​​ക​​​ന്റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോൾ ക​​​ണ്ട കാ​​​ഴ്ച​​​യിൽ കൽ​​​പ്പ​​​ണി​​​ക്കാ​​​ര​​​ന്റെ ക​​​ണ്ണു മ​​​ഞ്ഞ​​​ളി​​​ച്ചു പോ​​​യി. മ​​​നോ​​​ഹ​​​ര​​​മാ​​യ മ​​​ണി​​​മാ​​​ളി​​​ക. പൂ​​​ന്തോ​​​ട്ടം, പ​​​രി​​​ചാ​​​ര​​​കർ... പി​​​റ്റേ​​​ന്ന് പാ​​​റ​​​ക്കൂ​​​ട്ട​​​ത്തി​​​ലെ​​​ത്തി​​യ കൽ​​​പ്പ​​​ണി​​​ക്കാ​​​രൻ അ​​​റി​​​യാ​​​തെ ഓർ​​​ത്തു​​​പോ​​​യി. താ​​​നും ആ ധ​​​നി​​​ക​​​നെ​​​പ്പോ​​​ലെ​​​യാ​​​യി​​​രു​​​ന്നെ​​​ങ്കിൽ എ​​​ത്ര സു​​​ഖ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നേ​​​നെ ജീ​​​വി​​​തം. ഇ​​​ങ്ങ​​​നെ ചി​​​ന്തി​​​ക്കേ​​​ണ്ട താ​​​മ​​​സം മ​​​ല​​​ദൈ​​​വം കൽ​​​പ്പ​​​ണി​​​ക്കാ​​​ര​​​ന് അ​​​ശ​​​രീ​​​രി​​​യാ​​​യി മ​​​റു​​​പ​​​ടി നൽ​​​കി. നി​​​ന്റെ ആ​​​ഗ്ര​​​ഹം സ​​​ഫ​​​ല​​​മാ​​​ക​​​ട്ടെ. നീ​​​യി​​​നി മു​​​തൽ ഒ​​​രു ധ​​​നി​​​ക​​​നാ​​​യി​​​രി​​​ക്കും.
വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോൾ കൽ​​​പ്പ​​​ണി​​​ക്കാ​​​ര​​​ന് ക​​​ണ്ണു​​​ക​​​ളെ വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​യി​​​ല്ല. ത​​​ന്റെ കൊ​​​ച്ച് കൂ​​​ര​​​യി​​​രു​​​ന്നി​​​ട​​​ത്ത് ഇ​​​പ്പോ​​​ഴൊ​​​രു മ​​​ണി​​​മാ​​​ളി​​​ക. പൂ​​​ന്തോ​​​ട്ടം, പ​​​ര​​​വ​​​താ​​​നി, പ​​​രി​​​ചാ​​​ര​​​കർ... അ​​​ങ്ങ​​​നെ എ​​​ല്ലാ​​​മു​​​ണ്ട്. ധ​​​നി​​ക ജീ​​​വി​​​തം കു​​​റെ​​​നാൾ തു​​​ടർ​​​ന്ന​​​പ്പോ​ൾ അ​​​യാൾ​​​ക്ക് വ​​​ല്ലാ​​​ത്ത മ​​​ടു​​​പ്പു തോ​​​ന്നി. ജ​​​നാ​​​ല​​​യി​​​ലൂ​​​ടെ പു​​​റ​​​ത്തേ​​​ക്കു നോ​​​ക്കി​​​യ​​​പ്പോൾ ഒ​​​രു രാ​​​ജ​​​കു​​​മാ​​​രൻ ര​​​ഥ​​​ത്തിൽ മു​​​ന്നേ​​​റു​​​ക​​​യാ​​​ണ്. തൊ​​​ട്ട​​​ടു​​​ത്ത് നി​​​ന്ന് ഒ​​​രാൾ സ്വർ​​​ണ്ണ​​​ക്കു​​ട പി​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു ക​​​ണ്ട നി​​​മി​​​ഷം ധ​​​നി​​​കൻ ആ​​​ഗ്ര​​​ഹി​​​ച്ചു, ഹൊ, താ​​​നും ഒ​​​രു രാ​​​ജ​​​കു​​​മാ​​​ര​​​നാ​​​യി​​​രു​​​ന്നെ​​​ങ്കിൽ എ​​​ന്ന്. അ​​​ടു​​​ത്ത നി​​​മി​​​ഷം മ​​​ല​​​ദൈ​​​വം പ്ര​​​സാ​​​ദി​​​ച്ചു മൊ​​​ഴി​​​ഞ്ഞു. നീ​​​യി​​​നി മു​​​തൽ ഒ​​​രു രാ​​​ജ​​​കു​​​മാ​​​ര​​​നാ​​​യി​​​രി​​​ക്കും.
രാ​​​ജ​​​കു​​​മാ​​​ര​​​നാ​​​യി​​​ത്തീർ​​​ന്ന കൽ​​​പ്പ​​​ണി​​​ക്കാ​​​രൻ ദി​​​വ​​​സേ​​ന പ​​​രി​​​ചാ​​​ര​​​ക​​​രു​​​മൊ​​​ത്ത് ഉ​​​ലാ​​​ത്തു​​ക പ​​​തി​​​വാ​​​യി. എ​​​പ്പോ​​​ഴും സ്വർ​​​ണ്ണ​​​ക്കു​​​ട​​​ചൂ​​​ടി​​​ക്കാൻ ആ​​​ളു​​​ണ്ടാ​​​വും. ഒ​​​രു നാൾ ത​​​ന്റെ പ്രി​​​യ​​​പ്പെ​​​ട്ട പുൽ​​​ത്ത​​​കി​​​ടി​​​യിൽ വെ​​​ള്ള​​​മൊ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രാ​​​ജാ​​​വ്. ന​​​ല്ല വെ​​​യിൽ. കു​​​ട​​​യു​​​ണ്ടാ​​​യി​​​ട്ടു കൂ​​​ടി ത​​​ളർ​​​ന്നു പോ​​​വു​​​ന്നു. പുൽ​​​ത്ത​​​ക​​​ടി​​​യു​​​ടെ ഈർ​​​പ്പം പെ​​​ട്ടെ​​​ന്ന് ആ​​​വി​​​യാ​​​വു​​​ക​​​യാ​​​ണ്. തീ​​​ഷ്ണ​​​മാ​​​യി ജ്വ​​​ലി​​​ക്കു​​​ന്ന സൂ​​​ര്യ​​​നെ നോ​​​ക്കി രാ​​​ജ​​​കു​​​മാ​​​രൻ പി​​​റു​​​പി​​​റു​​​ത്തു: ഈ സൂ​​​ര്യ​​​ന് എ​​​ന്തൊ​​​രു ക​​​രു​​​ത്താ​​​ണ്. ത​​​നി​​​ക്കി​​​ല്ല​​​ല്ലോ ഇ​​​ത്ര​​​യും ക​​​രു​​​ത്ത്. അ​​​ടു​​​ത്ത നി​​​മി​​​ഷം മ​​​ല​​​ദൈ​​​വ​​​ത്തി​​​ന്റെ അ​​​ശ​​​രീ​​​രി​​​യെ​​​ത്തി. രാ​​​ജ​​​കു​​​മാ​​​രൻ ഒ​​​രു സൂ​​​ര്യ​​​താ​​​ര​​​ക​​​മാ​​​യി.
സൂ​​​ര്യ​​​നെ​​​പ്പോ​​​ലെ ജ്വ​​​ലി​​​ച്ചു​​​കൊ​​​ണ്ട് വാ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭൂ​​​മി​​​യി​​​ലും സ്വർ​​​ഗ്ഗ​​​ത്തി​​​ലും പ്ര​​ഭ വി​​​ത​​​റി​​​യും തോ​​​ന്നു​​​മ്പോ​​​ഴൊ​​​ക്കെ പുൽ​​​ക്കൊ​​​ടി​​​ക​​​ളെ ക​​​രി​​​ച്ചു ക​​​ള​​​ഞ്ഞും സൂ​​​ര്യ​​​ജീ​​​വി​​​തം ആ​​​സ്വ​​​ദി​​​ച്ചു. അ​​​ങ്ങ​​​നെ ക​​​ളി​​​ച്ചു ര​​​സി​​​ക്കു​​​മ്പോ​​​ഴാ​​​ണ് ഒ​​​രു വ​​​ലി​​യ മ​​​ഴ​​​മേ​​​ഘം വ​​​ന്ന് സൂ​​​ര്യ​​​നെ ഭൂ​​​മി​​​യിൽ നി​​​ന്നു മ​​​റ​​​ച്ചു ക​​​ള​​​ഞ്ഞു. അ​​​യ്യോ മേ​​​ഘ​​​ത്തി​​​ന് എ​​​ന്തൊ​​​രു ശ​​​ക്തി​​​യാ! സൂ​​​ര്യ​​​കു​​​മാ​​​രൻ ഒ​​​ന്നു നി​​​ന​​​ച്ച​​​തേ​​​യു​​​ള്ളൂ. അ​​​ശ​​​രീ​​​രി​​​യെ​​​ത്തി. അ​​​യാൾ പെ​​​ട്ടെ​​​ന്നൊ​​​രു മേ​​​ഘ​​​മാ​​​യി മാ​​​റി.
നാ​​​ടു​​​മു​​​ഴു​​​വൻ മ​​​ഴ​​​പെ​​​യ്യി​​​ച്ചും വെ​​​ള്ള​​​പ്പൊ​​​ക്കം സൃ​​​ഷ്ടി​​​ച്ചും അ​​​യാൾ ക​​​രു​​​ത്തു കാ​​​ട്ടി. ആർ​​​ത്ത​​​ട്ട​​​ഹ​​​സി​​​ച്ച് മ​​​ഴ​​​പെ​​​യ്യി​​​ച്ച​​​പ്പോൾ ഒ​​​രു ഗ്രാ​​​മ​​​മാ​​​കെ പ്ര​​​ള​​​യ​​​ത്തിൽ പെ​​​ട്ട് നാ​​​ശോ​​​ന്മു​​​ഖ​​​മാ​​​യി. സർ​​​വതും ക​​​ട​​​പു​​​ഴു​​​കി വീ​​​ണി​​​ട്ടും ഒ​​​രു വ​​​ലി​​യ പാ​​​റ​​​ക്കെ​​​ട്ടു മാ​​​ത്രം അ​​​ച​​​ഞ്ച​​​ല​​​മാ​​​യി നിൽ​​​ക്കു​​​ക​​​യാ​​​ണ്. ഹെ​​​ന്ത്! താൻ ഇ​​​ത്ര കോ​​​രി​​​ച്ചൊ​​​രി​​​ഞ്ഞി​​​ട്ടും മ​​​റി​​​ഞ്ഞു​​​വീ​​​ഴാ​​​ത്ത പാ​​​റ​​​ക്കെ​​​ട്ടി​​​ന് എ​​​ന്തൊ​​​രു ശ​​​ക്തി​​​യാ​​​ണ​​​പ്പാ! ഇ​​​ത്ര​​​യും പ​​​റ​​​ഞ്ഞ​​​തും മ​​​ല​​​ദൈ​​​വം ക​​​നി​​​ഞ്ഞു. അ​​​യാ​​​ളൊ​​​രു വ​​​ലി​​യ പാ​​​റ​​​യാ​​​യി ഭൂ​​​മി​​​യിൽ ചു​​​വ​​​ടു​​​റ​​​പ്പി​​​ച്ച് ത​​​ല​​​യു​​​യർ​​​ത്തി വി​​​രാ​​​ജി​​​ച്ചു.
ഒ​​​രു നാൾ ത​​​ന്റെ കാൽ​​​ച്ചു​​​വ​​​ട്ടിൽ കി​​​ലു​​​കി​​ല ശ​​​ബ്ദം കേ​​​ട്ട് പാ​​​റ​​​പു​​​ങ്ക​​​വൻ ത​​​ല​​​താ​​​ഴ്ത്തി നോ​​​ക്കി. ഒ​​​രു കൽ​​​പ്പ​​​ണി​​​ക്കാ​​​രൻ ത​​​ന്റെ ശ​​​രീ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​ളി ത​​​റ​​​ച്ചു ക​​​യ​​​റ്റു​​​ക​​​യാ​​​ണ്. അ​​​വ​​​നെ ഒ​​​ന്നും ചെ​​​യ്യാൻ ക​​​ഴി​​​യു​​​ന്നി​​​ല്ല​​​ല്ലോ എ​​​ന്നോർ​​​ത്ത് പാ​​റ ഖി​​​ന്ന ചി​​​ത്ത​​​നാ​​​യി. അ​​​ല്പ​​​നേ​​​രം ക​​​ഴി​​​ഞ്ഞ​​​പ്പോൾ ത​​​ന്റെ ദേ​​​ഹ​​​ത്തു നി​​​ന്ന് ഒ​​​രു പാ​​​ളി അ​​​ടർ​​​ത്തി​​​യെ​​​ടു​​​ത്ത് കൽ​​​പ്പ​​​ണി​​​ക്കാ​​​രൻ ന​​​ട​​​ന്ന​​​ക​​​ലു​​​ന്ന​​​ത് വെ​​​റു​​​തെ നോ​​​ക്കി​​​നിൽ​​​ക്കാൻ മാ​​​ത്ര​​​മെ പാ​​​റ​​​യ്ക്കു ക​​​ഴി​​​ഞ്ഞു​​​ള്ളൂ. അ​​​പ്പോൾ അ​​​റി​​​യാ​​​തെ പ​​​റ​​​ഞ്ഞു പോ​​​യി: ഹോ, ഈ കൽ​​​പ്പ​​​ണി​​​ക്കാ​​​ര​​​ന്റെ ജീ​​​വി​​​തം സ​​​വി​​​ശേ​​​ഷം ത​​​ന്നെ. ഉ​​​ടൻ ത​​​ന്നെ മ​​​ല​​​ദൈ​​​വം അ​​​ശ​​​രീ​​​രി​​​യാ​​​യി. ഇ​​​നി​​​മു​​​തൽ നീ​​​യൊ​​​രു കൽ​​​പ്പ​​​ണി​​​ക്കാ​​​ര​​​നാ​​​യി​​​രി​​​ക്കും എ​​​ന്നു മൊ​​​ഴി​​​ഞ്ഞു.
പിൽ​​​ക്കാ​​​ലം അ​​​യാൾ പ​​​ഴ​​​യ​​​പ​​​ടി ന​​​ല്ലൊ​​​രു കൽ​​​പ്പ​​​ണി​​​ക്കാ​​​ര​​​നാ​​​യി തു​​​ടർ​​​ന്നെ​​​ന്നും ത​​​നി​​​ക്കി​​​ല്ലാ​​​ത്ത​​​ത് മ​​​റ്റു​​​ള്ള​​​വർ​​​ക്കു​​​ണ്ടെ​​​ന്നു ക​​​ണ്ടാൽ അ​​​തു വേ​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ശീ​​​ലം മ​​​തി​​​യാ​​​ക്കി​​​യെ​​​ന്നും ക​​​ഥ. ഇ​​​ന്ന​​​ത്തെ ക​​​മ്പോ​​​ളാ​​​ധി​​​ഷ്ഠി​​ത ലോ​​​ക​​​ത്ത് എ​​​ന്തു ക​​​ണ്ടാ​​​ലും സ്വ​​​ന്ത​​​മാ​​​ക്കാൻ കൊ​​​തി​​​ക്കു​​​ന്ന കൽ​​​പ്പ​​​ണി​​​ക്കാ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​വ​​​ല്ല. മ​​​ല​​​ദൈ​​​വ​​​ങ്ങൾ ലോ​​​ണു​​​ക​​​ളാ​​​യും വ​​​ട്ടി​​​പ്പ​​​ലി​​​ശ​​​യാ​​​യു​​​മൊ​​​ക്കെ എ​​​ത്തി​​​യേ​​​ക്കും. അ​​​വ​​​യ്ക്കു മു​​​ന്നിൽ മ​​​തി​​​മ​​​റ​​​ന്നു പോ​​​ക​​​രു​​​ത്. ജാ​​​പ്പ​​​നീ​​​സ് കൽ​​​പ്പ​​​ണി​​​ക്കാ​​​ര​​​നെ ഓർ​​​ക്കു​​​ക. ഉ​​​ള്ള​​​തു കൊ​​​ണ്ട് തൃ​​​പ്തി​​​പ്പെ​​​ടു​​​ക. അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ഒ​​​ന്നും ആ​​​ഗ്ര​​​ഹി​​​ക്കാ​​​തി​​​രി​​​ക്കു​​​ക.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ