ചിലന്തി വല ഉണ്ടാക്കാം!!!
September 6, 2017, 12:13 am
വലനെയ്യുന്ന ചിലന്തിയും ചിലന്തിയുടെ വലയും ശാസ്ത്രലോകത്തിന് മാത്രമല്ല, എല്ലാവർക്കും കൗതുകം സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാൽ, അതിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോൾ ഗവേഷകർ. കാർബൺ നാനോട്യൂബുകളും ഗ്രാഫൈനും ഉപയോഗിച്ചാണ് ഗവേഷകർ ചിലന്തിവല പുന:സൃഷ്ടിച്ചിരിക്കുന്നത്. പാരച്യൂട്ടുകളിലും മറ്റ് ആയുധങ്ങളിലും ഉപയോഗിക്കാൻ തക്കതായ നൂലുകളാണ് ഇവ.

ഇറ്റലിയിലെ ട്രെന്റോ സർവകലാശാലയിലെ ഗവേഷകൻ നിക്കോളോ പ്യൂഗിനോ ആണ് ഇത്തരം ഗവേഷണത്തിന് പിന്നിൽ. സാധാരണ ഉപയോഗിക്കുന്ന നാരിനേക്കാൾ മൂന്നിരട്ടിയോളം ശക്തിയുള്ളതാണ് ഈ സ്പൈഡർ സിൽക്ക് നാരുകൾ. ടു ഡി മെറ്റീരിയൽസ് എന്ന മാഗസിനിലാണ് പുതിയ കണ്ടെത്തലിനെക്കുറിച്ച് റിപ്പോർട്ടുള്ളത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ