Friday, 24 November 2017 4.34 PM IST
സെപ്തംബർ ആറു മുതൽ 12 വരെ
September 6, 2017, 2:21 pm
ആറ്റുകാൽ രാധാകൃഷ്ണൻ, 0471​​​-2457755
അശ്വതി: ദമ്പതികൾ തമ്മിൽ ഐക്യമുണ്ടാകും. പിതൃഗുണം അനുഭവപ്പെടും. ആരോഗ്യപരമായി ശ്രദ്ധിക്കണം. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ തടസം നേരിടും. നരസിംഹമൂർത്തിയ്ക്ക് ചുവന്ന പുഷ്പങ്ങൾകൊണ്ട് മാല, അർച്ചന ഇവ നടത്തുക. മഹാസുദർശന യന്ത്രം ധരിക്കുക. ചൊവ്വാഴ്ച ദിവസം അനുകൂല സമയം.

ഭരണി: സന്താനഗുണം ഉണ്ടാകും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിഷ്ണുവിന് തുളസിപൂവുകൊണ്ട് അർച്ചന നടത്തുക. സാമ്പത്തിക പ്രശ്നത്തിന് ധനാകർഷണ ഭൈരവയന്ത്രം ധരിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

കാർത്തിക: മേടരാശിക്കാർക്ക് മാതൃസുഖവും സന്താനഗുണവും ലഭിക്കും. കർമ്മരംഗത്ത് നേട്ടങ്ങൾക്ക് സാദ്ധ്യത. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം.സംഗീതാദി കലകളിൽ താൽപ്പര്യം വർദ്ധിക്കും. ശ്രീകൃഷ്ണന് കദളിപഴം നിവേദിക്കുക. മഹാസുദർശന യന്ത്രം ധരിക്കുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

രോഹിണി: കർമ്മഗുണം ലഭിക്കും, സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. മാതാവിന് ശാരീരിക അസുഖങ്ങളും, ഗൃഹസുഖക്കുറവും ഉണ്ടാകും. ശനിയാഴ്ച ദിവസം ശിവക്ഷേത്ര ദർശനം അനുകൂലം. ശനിപ്രീതി വരുത്തണം. ശനിയന്ത്രം ധരിക്കുക. ബുധനാഴ്ച ദിവസം ഉത്തമം.

മകയീരം: ഇടവരാശിക്കാർക്ക് ഗൃഹവാഹന ഗുണം. സന്താനങ്ങളാൽ കീർത്തിയുണ്ടാകും. കർമ്മപുഷ്ടിയും സാമ്പത്തിക നേട്ടവും കൈവരും,ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. അനാവശ്യമായ സംസാരം ഒഴിവാക്കണം. പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ശാസ്താവിന് ഭസ്മാഭിഷേകം ഉത്തമം. മഹാസുദർശന യന്ത്രം ധരിക്കുക. ചൊവ്വാഴ്ച ദിവസം അനുകൂല സമയം.

തിരുവാതിര: ഭാഗ്യപുഷ്ടിയും പിതൃഗുണവും അനുഭവപ്പെടും. കർമ്മ ഗുണം ഉണ്ടാകും, മാതൃഗുണം ലഭിക്കും. വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും, സന്താനങ്ങൾക്ക് വിദേശത്ത് തൊഴിൽ ലബ്ധി ഉണ്ടാകും. ഏതു കാര്യവും വിമർശന ബുദ്ധിയോടെ വീക്ഷിക്കും. വിഷ്ണുസഹസ്രനാമം ജപിക്കുക. മഹാസുദർശന യന്ത്രംധരിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

പുണർതം: മാതൃഗുണം. കർമ്മപുഷ്ടി ഉണ്ടാകും, വാഹനഗുണം ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം, മനഃക്ലേശത്തിന് ഇടയാക്കുന്ന സംഭവങ്ങളുണ്ടാകും. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തുക. സാമ്പത്തിക പരിഹാരത്തിന് ധനാകർഷണ ഭൈരവയന്ത്രം ധരിക്കുക. ബുധനാഴ്ച ദിവസം ഉത്തമം.

പൂയം: സഹോദര ഗുണം ഉണ്ടാകും. അപകീർത്തി ഉണ്ടാകും. ഗൃഹവാഹനാദി ഗുണം ലഭിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കർമ്മ ഗുണം ലഭിക്കും. ഹനുമാന് നാരങ്ങ, വെറ്റില മാല ചാർത്തുക. മഹാസുദർശന യന്ത്രം ധരിക്കുക. ചൊവ്വാഴ്ച ദിവസം അനുകൂല സമയം.

ആയില്യം: പിതൃഗുണം ഉണ്ടാകും, വിദ്യാവിഷയങ്ങളിൽ അലസത വരും, കർമ്മ സംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. മണ്ണാറശ്ശാല ക്ഷേത്ര ദർശനം, രാഹുയന്ത്രം ധരിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

മകം: കർമ്മപുഷ്ടിയും സാമ്പത്തിക നേട്ടവും കൈവരും. സഹോദര ഗുണം ലഭിക്കും. സംസാരത്തിൽ നിയന്ത്രണം വേണം, പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. മഹാസുദർശന യന്ത്രം ധരിക്കണം. ബുധനാഴ്ച ദിവസം ഉത്തമമാണ്.

പൂരം: കണ്ടകശ്ശനികാലമായതിനാൽ വാഹനദോഷം, മാതൃകലഹം ഇവയ്ക്ക് സാദ്ധ്യത. തൊഴിലൽപരമായി വളരെയധികം ശ്രദ്ധിക്കുക. സന്താനഗുണം ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ അതൃപ്തി. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക. ഗരുഡക്ഷേത്രത്തിൽ ചേന സമർപ്പിക്കുക. കറുപ്പ് വസ്ത്രം ധരിക്കുക. ത്രിപുരസുന്ദരി യന്ത്രംധരിക്കുക. ചൊവ്വാഴ്ച ദിവസം അനുകൂല സമയം.

ഉത്രം: ചിങ്ങരാശിക്ക് മനഃസന്തോഷം ലഭിക്കും. സംസാരം ശ്രദ്ധിക്കുക. വിവാഹകാര്യത്തിനു തീരുമാനം എടുക്കാൻ തടസം നേരിടും. സർവ്വീസിൽ നിന്ന് വിരമിച്ചവർക്ക് തടസപ്പെട്ടു കിടന്ന ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ശാസ്താക്ഷേത്ര ദർശനം അനുകൂലം. സാമ്പത്തിക പരിഹാരത്തിന് ധനാകർഷണ ഭൈരവയന്ത്രം ധരിക്കുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

അത്തം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മനഃസമാധാനക്കുറവ് ഉണ്ടാകും. വിവാഹാലോചനകൾ വന്നെത്തും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ തടസം നേരിടും. ഭഗവതി ക്ഷേത്ര ദർശനം ഉത്തമം. മഹാസുദർശന യന്ത്രംധരിക്കുക. ബുധനാഴ്ച ദിവസം ഉത്തമമാണ്.

ചിത്തിര: കന്നിരാശിക്കാർക്ക് ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളാൽ മനഃക്ലേശത്തിന് സാദ്ധ്യത. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാതൃസുഖക്കുറവ് ഉണ്ടാകും, ആരോഗ്യപരമായി നല്ലകാലമല്ല, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും, ത്രിപുരസുന്ദരി യന്ത്രം ധരിക്കുന്നതും ഉത്തമമാണ്. വെള്ളിയാഴ്ചദിവസം അനുകൂലം.

ചോതി: സന്താനഗുണം ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വിവാഹകാര്യത്തിൽ തീരുമാനം ഉണ്ടാകും. മാതാവിന്റെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും, സൽക്കാരങ്ങളിൽ പ്രിയം വർദ്ധിക്കും. ശാസ്താ ക്ഷേത്ര ദർശനം നടത്തുക. മുൻകോപം നിയന്ത്രിക്കുക. മഹാസുദർശന യന്ത്രം ധരിക്കുന്നത് ഉത്തമം ഞായറാഴ്ചപുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

വിശാഖം: തുലാരാശിക്ക് സഹോദര ഗുണം പ്രതീക്ഷിക്കാം. വിവാഹത്തിന് അനുകൂല സമയം. കർമ്മഗുണം ലഭിക്കും. സ്വന്തം ആഗ്രഹം നടപ്പിലാക്കാൻ ശ്രമിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. നരസിംഹമൂർത്തിയ്ക്ക് ചുവന്ന പുഷ്പമാല, അർച്ചന ഇവ നടത്തുക സാമ്പത്തിക പരിഹാരത്തിന് ധനാകർഷണ ഭൈരവയന്ത്രം ധരിക്കുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

അനിഴം: മനഃസന്തോഷം അനുഭവപ്പെടും. സന്താനഗുണം ഉണ്ടാകും. പിതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. മഹാസുദർശന യന്ത്രം, ഞായറാഴ്ച വ്രതം, സൂര്യ നമസ്‌ക്കാരം, സൂര്യ ഗായത്രി പരിഹാരമാകുന്നു. വെള്ളിയാഴ്ച ദിവസം പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

കേട്ട: മാതൃഗുണം പ്രതീക്ഷിക്കാം. ധനലാഭം ഉണ്ടാകും. കർമ്മരംഗത്ത് പുരോഗതി ലഭിക്കും, വാക്ചാതുര്യം പ്രകടമാക്കും. മാതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. അധികം ധനചെലവ് ഉണ്ടാകും. ശാസ്താവിന് ഭസ്മാഭിഷേകം, സാമ്പത്തിക പരിഹാരത്തിന് ധനാകർഷണ ഭൈരവയന്ത്രം ധരിക്കുക. ബുധനാഴ്ച ദിവസം ഉത്തമമാണ്.

മൂലം: മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, ജോലിക്ക് പലവിധ വിഷമതകൾ അനുഭവപ്പെടും. വിദ്യാതടസ്സത്തിന് സാദ്ധ്യത. മനഃക്ലേശത്തിന് ഇടയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശിവന് ധാര, അർച്ചന നടത്തുക, മഹാസുദർശന യന്ത്രം ധരിക്കുക വെള്ളിയാഴ്ച ദിവസം അനുകൂലം.

പൂരാടം: ഏഴരശനികാലമായതിനാൽ തൊഴിൽ തടസം അനുഭവപ്പെടും. സഹോദര സുഖം ഉണ്ടാകും. പല വിധത്തിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. മനഃപ്രയാസമുണ്ടാക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വരും. ത്രിപുരസുന്ദരി യന്ത്രം ധരിക്കുന്നത് ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

ഉത്രാടം: പിതൃ സമ്പത്ത് ലഭിക്കും. സഹോദര ഗുണം പ്രതീക്ഷിക്കാം. തൊഴിൽക്‌ളേശം ഉണ്ടാകും.വിവാഹത്തിന് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ശാസ്താവിന് നീരാഞ്ജനം നടത്തുക. സാമ്പത്തിക പരിഹാരത്തിന് ധനാകർഷണ ഭൈരവയന്ത്രം ധരിക്കുക. ശനിയാഴ്ച ദിവസം പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

തിരുവോണം: പിതൃഗുണവും, ദാമ്പത്യസുഖവും ലഭിക്കും. സഹോദരഗുണം പ്രതീക്ഷിക്കാം. വിവാഹാലോചനകൾ വന്നെത്തും സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തുക. മഹാസുദർശന യന്ത്രം ധരിക്കുക. ഞായറാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

അവിട്ടം: ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. മാതൃ ഗുണം ലഭിക്കും, സഹോദരഗുണം ഉണ്ടാകും. സാമ്പത്തിക നേട്ടത്തിനു സാദ്ധ്യത.പിതൃ സമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. സാമ്പത്തിക പരിഹാരത്തിന് ധനാകർഷണ ഭൈരവയന്ത്രം ധരിക്കുക. ബുധനാഴ്ച ദിവസം ഉത്തമമാണ്.

ചതയം: മാതൃ ഗുണം ലഭിക്കും, ഗൃഹനിർമ്മാണത്തിന് പണം ചെലവഴിക്കും. കർമ്മരംഗത്ത് തടസങ്ങൾ നേരിടും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ഉദര രോഗം വർദ്ധിക്കും. ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. മഹാഗണപതിക്ക് മോദക നിവേദ്യം നടത്തുക. മഹാസുദർശന യന്ത്രം ധരിക്കുക. വെള്ളിയാഴ്ച ദിവസം പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

പൂരുരുട്ടാതി: സന്താനങ്ങൾ മുഖേന മനഃസന്തോഷം ഉണ്ടാകും,ജോലി തടസ്സം അനുഭവപ്പെടും, ഗൃഹവാഹനാദി ഗുണം ലഭിക്കും. ദാമ്പത്യ ക്ലേശങ്ങൾക്ക് സാദ്ധ്യത. ശാസ്താവിന് ഭസ്മാഭിഷേകം, സാമ്പത്തിക പരിഹാരത്തിന് ധനാകർഷണ ഭൈരവയന്ത്രം ധരിക്കുക ഞായറാഴ്ചപുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

ഉത്രട്ടാതി: മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ദാമ്പത്യ സുഖം അനുഭവപ്പെടും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ശനിപ്രീതി വരുത്തുക, ശനിയന്ത്രം ധരിക്കുക. ശനിയാഴ്ച ദിവസം പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

രേവതി: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സംതൃപ്ത മായിരിക്കും. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. ത്രിപുരസുന്ദരീയന്ത്രം ധരിക്കുക. വെള്ളിയാഴ്ച ദിവസം പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.