ഓണം വന്നപ്പോൾ സാധന വില പൊള്ളുന്നു
September 2, 2017, 1:04 am
കോവളം സതീഷ്‌കുമാർ
കൊല്ലം: ഓണമെത്തിയിട്ടും പൊതുവിപണിയിൽ വില കുറ‌യുന്നില്ല. സപ്ളൈകോയും കൺസ്യൂമർഫെഡും ഹോർട്ടികോർപ്പുമെല്ലാം നാടുനീളേ വിപണനമേളകൾ ആഘോഷമായി നടത്തിയിട്ടും പൊതുവിപണിയിൽ വിലക്കുറവില്ല.

കഴിഞ്ഞ ഓണത്തെ അപേക്ഷിച്ച് ഇത്തവണ അരിക്ക് 25 ശതമാനം വരെ വില ഉയർന്നപ്പോൾ പലവ്യഞ്ജനത്തിന് 50 രണ്ടിരട്ടിയിലേറെയാണ് വില വർദ്ധിച്ചത്. ചില പച്ചക്കറികളുടെ വിലവർദ്ധനവും ഇരട്ടിയിലേറെയാണ്. സർക്കാർ മേളകളിൽ പരിമിതമായ അളവിൽ മാത്രമാണ് അരിയും പലവ്യഞ്ജനങ്ങളും ലഭിക്കുന്നത്. അരിക്കു പുറമെ വെളിച്ചെണ്ണ, പഞ്ചസാര, ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്, കടല, വൻപയർ, മുളക്, മല്ലി, പരിപ്പ് എന്നിവയ്ക്കാണ് സപ്ളൈകോയിൽ വിലക്കുറവുള്ളത്. മറ്റിനങ്ങൾക്കെല്ലാം പൊതുവിപണിയിലേതിന് അടുത്ത വില നൽകണം. പലയിടത്തും സാധനങ്ങൾക്ക് ഗുണമേന്മ ഇല്ലെന്ന പരാതിയുമുണ്ട്. കൺസ്യൂമർ ഫെഡ് മേളകളിലും സബ്സിഡിക്ക് കടുത്ത നിയന്ത്രണമാണ്. വില കുതിച്ചുയർന്ന ചെറിയ ഉള്ളിക്ക് ഒരിടത്തും സബ്സിഡി ഇല്ല.

ഹോർട്ടികോർപ്പ് മേളകളിൽ വലിയ വിലക്കുറവൊന്നുമില്ല. ഓണമേളകളിൽ 30 ശതമാനം സബ്സി‌ഡി നൽകുന്നുവെന്നാണ് അവകാശവാദം. പലയിനങ്ങൾക്കും ആ വിലക്കുറവ് അനുഭവപ്പെടാറില്ല. ഇന്നലെ ഹോർട്ടികോർപ്പിൽ തക്കാളിക്ക് 48 രൂപയായിരുന്നു. പൊതുവിപണിയിൽ 50 രൂപയും. 30 ശതമാനം വില കുറയണമെങ്കിൽ ഹോർട്ടികോർപ്പിലെ വില 35 രൂപ ആകണമായിരുന്നു. കാബേജിന് പൊതുവിപണിയിൽ 30 രൂപ. ഹോർട്ടികോർപ്പിൽ 27 രൂപ. 30 ശതമാനം കുറയണമെങ്കിൽ 9 രൂപ കുറയണം. പാവയ്‌ക്കയുടെ വില കേട്ടാൽ കയ്‌ക്കും. പൊതുവിപണിയിൽ 56 രൂപ. ഹോർട്ടികോർപ്പിൽ 67 രൂപയും! 16.80 രൂപ കുറയ്ക്കുന്നതിനു പകരം 11 രൂപ കൂട്ടിയാണ് വിൽപ്പന!

പൊതുവിപണിയിലെ വില വർദ്ധന

ഇനം കഴിഞ്ഞ ഓണം................. .........ഇപ്പോഴത്തെ വില
മട്ട അരി 35........................................................ 45
ചമ്പാവ് 34........................................................42
റോസരി 36 ........................................................ 44
ആന്ധ്രഅരി 32........................................................38.25
ആന്ധ്രവെള്ള 32 ........................................................38
പഞ്ചസാര 40 ........................................................ 44
കരിപ്പുകട്ടി 121 ........................................................ 146
ശർക്കര 54 ........................................................ 62
വെളിച്ചെണ്ണ 111........................................................168
ചെറിയഉള്ളി 30........................................................ 96
ചേമ്പ് 60 ........................................................ 69
ബീറ്റ‌് റൂട്ട് 28........................................................ 46
കാരറ്റ് 46........................................................ 56
സവാള 18 ........................................................ 33
കത്തിരിക്ക 27........................................................ 41
മത്തങ്ങ 20 ........................................................ 23
വെണ്ട 25 ........................................................ 41
ബീൻസ് 35........................................................62
കാബേജ് 26........................................................30
പടവലം 28........................................................44
തക്കാളി 14........................................................50

വില കുറഞ്ഞവ
ഉഴുന്ന്, പയർ, മല്ലി, വറ്റൽമുളക്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ