വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി?
September 2, 2017, 11:09 am
1. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി?
2. ഹസാരക്ഷേത്രം, വിത്തല സ്വാമി ക്ഷേത്രം എന്നിവ പണികഴിപ്പിച്ചതാര്?
3. ആന്ധ്രാ കവിതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്?
4. ഹൈദരാബാദ് നഗരം, ചാർമിനാർ എന്നിവ പണികഴിപ്പിച്ചത്?
5. ബാഹ്മിനി സാമ്രാജ്യത്തിലെ ഏറ്റവും പ്രഗല്ഭനായ ഭരണകർത്താവ്?
6. സിക്കുമത സ്ഥാപകൻ?
7. സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായ ആദിഗ്രന്ഥം ക്രോഡീകരിച്ചത്?
8. സിക്കുകാരുടെ തീർത്ഥാടനകേന്ദ്രം?
9. ഗുരുനാനാക്ക് ജനിച്ചത്?
10. സുവർണ ക്ഷേത്രം പണികഴിപ്പിച്ചത്?
11. ഗുരുനാനാക്കിന് ജ്ഞാനോദയം ഉണ്ടായ സ്ഥലം?
12. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
13. സൂഫിസം ആരംഭിച്ചത് എവിടെ?
14. വിഗ്രഹാരാധനയെ എതിർത്ത ഭക്തിപ്രസ്ഥാന സന്യാസി?
15. തെക്കേ ഇന്ത്യയിൽ ഭക്തിപ്രസ്ഥാനം പ്രചരിച്ചത്?
16. തെക്കേ ഇന്ത്യയിലെ വൈഷ്ണവ സന്യാസിമാർ അറിയപ്പെടുന്നത്?
17. റാൽഫിച്ച് ഇന്ത്യയിലെത്തിയത് ?
18. ബ്രിട്ടീഷുകാർ ചന്ദ്രഗിരി രാജാവിൽ നിന്ന് മദ്രാസ് വിലയ്ക്ക് വാങ്ങിയ വർഷം?
19. ഒന്നാം കർണാടിക് യുദ്ധത്തിൽ ഫ്രഞ്ചുസൈന്യത്തെ നയിച്ച ഗവർണർ?
20. ഒന്നാം കർണാടിക് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?
21. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ സുസ്ഥിരമാക്കിയ യുദ്ധം?
22. ബംഗാളിലെ ദ്വിഭരണം റദ്ദുചെയ്തത്?
23. ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
24. ഇന്ത്യയിൽ ആദ്യം വന്ന യൂറോപ്യൻമാർ?
25. വെല്ലൂരിൽ ശിപായി ലഹള നടന്നത്?
26. 1909 ലെ ഇന്ത്യൻ കൗൺസിൽസ് ആക്ട് അറിയപ്പെടുന്നത്?
27. ഫോർട്ട് മാനുവൽ പണികഴിപ്പിച്ചത്?
28. ഇന്ത്യയിലെ ആദ്യ പോർട്ടുഗീസ് വൈസ്രോയി?
29. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം?
30. പ്ലാസി യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?
31. 1905ൽ ബംഗാളിനെ വിഭജിച്ചത്?
32. ദത്തവകാശ നിരോധന നിയമമനുസരിച്ച് പിടിച്ചെടുത്ത ആദ്യ പ്രദേശം?
33. ദത്താവകാശ നിരോധന നിയമമനുസരിച്ച് പിടിച്ചെടുത്ത അവസാനത്തെ പ്രദേശം?
34. ശാശ്വത ഭൂ നികുതി വ്യവസ്ഥയുടെ ഉപജ്ഞാതാവ്?
35. 1773ലെ റെഗുലേറ്റിംഗ് നിയമപ്രകാരം നിയമിതനായ ആദ്യ ഗവർണർ ജനറൽ?
36. ഡച്ചുകാരുടെ ഇന്ത്യയിലെ സാമ്രാജ്യമോഹത്തിന് അന്ത്യം കുറിച്ച യുദ്ധം?
37. ഫ്രഞ്ചുകാർ ഇന്ത്യയിൽ വന്ന വർഷം?
38. ഇരുട്ടറ ദുരന്തം നടന്ന വർഷം?
39. ബക്സർ യുദ്ധം നടന്നത്?
40. സൈനിക സഹായ വ്യവസ്ഥയിലൂടെ ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് പരമാധികാരത്തിന്റെ കീഴിൽ കൊണ്ടുവന്നത്?

ഉത്തരങ്ങൾ:
(1) കൃഷ്ണദേവരായർ
(2) കൃഷ്ണദേവരായർ
(3) അല്ലസനി പെഡെണ്ണ
(4) മുഹമ്മദ് ഖൂലി കുത്തബ്ഷാ
(5) മുഹമ്മദ് ഗവാൻ
(6) ഗുരുനാനാക്ക്
(7) ഗുരു അർജുൻദേവ്
(8) അമൃത്സർ
(9)1469ൽ പാകിസ്ഥാനിലെ തൽവണ്ടിയിൽ
(10) ഗുരു അർജുൻദേവ്
(11) സുൽത്താൻപൂർ
(12) ശങ്കരാചാര്യർ
(13) പേർഷ്യ
(14) കബീർ
(15) രാമാനുജൻ
(16) ആൾവാർ
(17) 1583ൽ
(18) 1639
(19) ഡ്യൂപ്‌ളേ
(20) എയിക്സ് ലാ ഷാപ്പേ സന്ധി
(21) ബക്സാർ യുദ്ധം
(22) വാറൻ ഹേസ്റ്റിങ്സ്
(23) വില്യം ബെന്റിക്
(24) പോർച്ചുഗീസുകാർ
(25) 1806
(26) മിന്റോ മോർലി പരിഷ്‌കാരം
(27) ആൽബൂക്കർക്ക്
(28) ആൽബൂക്കർക്ക്
(29) പ്ലാസി യുദ്ധം 1757
(30) റോബർട്ട് ക്‌ളൈവും, സിറാജ് ഉദ് ദൗളയും തമ്മിൽ
(31) കഴ്സൺ പ്രഭു
(32) സത്താറാ
(33 ) ഔധ്
(34) കോൺവാലിസ് പ്രഭു
(35) വാറൻ ഹേസ്റ്റിംഗ്സ്
(36) കുളച്ചൽ യുദ്ധം
(37) 1664 എ.ഡി
(38) 1756
(39) 1764
(40) വെല്ലസ്ളി പ്രഭു
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ