മഹാബലി ഡാ... ഓണത്തെ വാമനജയന്തി ആക്കുന്നവർക്ക് മലയാളിയുടെ മറുപടി
September 2, 2017, 4:10 pm
തിരുവനന്തപുരം: ജാതിയും മതവും നിറവും ദേശവും നോക്കാതെ മലയാളി ഒന്നാകെ കൊണ്ടാടുന്ന ആഘോഷമാണ് ഓണം. കേരളം ഭരിച്ചിരുന്ന മഹാബലിയെന്ന അസുര ചക്രവർത്തിയുടെ ഓർമകൾ പുതുക്കുന്ന പൊന്നോണത്തെ ആർക്കും വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനത്തോടെ മലയാളികൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന കാംപ്യയിൻ ശ്രദ്ധേയമാകുന്നു. മഹാബലി ഡാ എന്ന ഹാഷ്‌ടാഗിൽ പ്രചരിക്കുന്ന പോസ്‌റ്റുകൾ ഇതിനോകം തന്നെ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ട്രെൻഡിംഗ് ലിസ്‌റ്റിൽ എത്തിയിട്ടുണ്ട്. അടുത്തിടെ കേരളത്തിൽ വ്യാപകമായ കേരളം നമ്പർ വൺ എന്ന ക്യാംപയിന് ശേഷമാണ് സോഷ്യൽ മീഡിയയിൽ മഹാബലിക്ക് വേണ്ടി മലയാളികൾ നടത്തുന്ന 'പ്രതികാരം' ശ്രദ്ധേയമാകുന്നത്.                                                                
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ