'ഞങ്ങൾ കുടുങ്ങിയിരിക്കുകയാണ് രക്ഷിക്കണം': ഗൗതം മേനോൻ
September 10, 2017, 4:19 pm
വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തുർക്കിയുടെ അതിർത്തിയിൽ തങ്ങൾ കുടുങ്ങിയിരിക്കുകയാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഗൗതം മേനോൻ. ഇസ്താംബുൾ വഴി ജോർജിയയിലേക്ക് യാത്ര ചെയ്യാൻ ഷൂട്ടിംഗ് സംഘം എത്തിയപ്പോൾ അധികൃതർ തടഞ്ഞു നിർത്തിയതായി ഗൗതം മേനോൻ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെ സംവിധായകന്‍ ആരാധകരുടെ സഹായം അഭ്യർത്ഥിച്ചിട്ടുമുണ്ട്.

'തുർക്കിയുടെ അതിർത്തിയിൽ ഞാനും എന്റെ സംഘവും 24 മണിക്കൂറിലേറെയായി കുടുങ്ങിയിരിക്കുകയാണ്. എല്ലാ രേഖകളുണ്ടായിട്ടും ഉദ്യോഗസ്ഥർ ഞങ്ങളെ കടന്നു പോകാൻ അനുവദിക്കുന്നില്ല. ഞങ്ങൾ ജോർജിയയിലേക്ക് റോഡ് മാർഗം ഇസ്താംബുൾ വഴി യാത്ര ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാൻ നിർവാഹമില്ല. അതുകൊണ്ട് തടഞ്ഞ് വച്ചിരിക്കുകയാണ്. ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ ദയവ് ചെയ്‌ത് ഞങ്ങളെ സഹായിക്കണം' ഗൗതം മേനോൻ കുറിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ