Thursday, 21 September 2017 8.53 AM IST
ഉമേഷും ഷാമിയും തിരിച്ചെത്തി
September 11, 2017, 12:24 am
മുംബയ്: ആസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മൽസരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു.
പേസ് ബൗളർമാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവർ ടീമിൽ തിരിച്ചെത്തി. അതേ സയമം ആർ.അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് വിശ്രമം അനുവദിച്ചു.

ശ്രീലങ്കൻ പര്യടനത്തിനു പോയ 15 അംഗ ടീമിലെ ഷാർദുൽ താക്കൂറിനെ മാത്രമേ ഒഴിവാക്കിയുള്ളൂ. ശ്രീലങ്കയിൽ ഫോമിലല്ലാതിരുന്ന കേദാർ ജാദവിന് ഒരു അവസരം കൂടി നൽകാൻ സെലക്ടർമാർ തീരുമാനിച്ചപ്പോൾ സീനിയർ താരങ്ങളായ യുവരാജ് സിംഗിനെയും സുരേഷ് റെയ്‌നയെയും പരിഗണിച്ചില്ല.
2019 ലോകകപ്പ് ലക്ഷ്യമാക്കി ടീം പിന്തുടരുന്ന റൊട്ടേഷൻ സമ്പ്രദായമനുസരിച്ചാണ് പുതിയ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് അറിയിച്ചു. അതിനാലാണ് അശ്വിനും ജഡേജയ്ക്കും വിശ്രമം അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
17ന് പരമ്പരയിലെ ആദ്യ ഏകദിനം ചെന്നൈയിൽ നടക്കും.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ ടീമംഗങ്ങളുടെ പ്രകടനം മികച്ചതായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ പ്രസാദ്, യുസ്‌​വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ തുടങ്ങിയ താരങ്ങളുടെ പ്രകടനത്തെ പ്രത്യേകം എടുത്തുപറഞ്ഞു.

ഇന്ത്യൻ ടീം: വിരാട് കൊഹ്‌ലി (ക്യാപ്ടൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംര, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ