Thursday, 21 September 2017 8.55 AM IST
ഹിംഗിസിന് ഇരട്ട കിരീടം
September 11, 2017, 12:26 am
ന്യൂയോർക്ക്: യു.എസ് ഓപ്പൺ വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് കിരീട നേട്ടങ്ങളിൽ പങ്കാളായായി സ്വിസ് സൂപ്പർതാരം മാർട്ടിന ഹിംഗിസ് മിന്നിത്തിളങ്ങി. മിക്സഡ് ഡബിൾസിൽ ബ്രിട്ടീഷ് താരം ജാമി മുറെയ്ക്കൊപ്പമാണ് ഹിംഗിസ് കിരീടമുയർത്തിയത്. ഫൈനലിൽ തായ് -ആസ്ട്രേലിയൻ ജോഡി ചാൻ ഹോ ചിംഗ്-മൈക്കേൽ വീനസ് സഖ്യത്തെ 6-1, 4-6, 10-8നാണ് ഹിംഗിസ് -മുറെ ജോഡി വീഴ്ത്തിയത്. വനിതാ ഡബിൾസിൽ ഹിംഗിസ് താ‌യ്‌വാൻ താരം ചാൻ യംഗ് ജാൻ സഖ്യം കലാശക്കളിയിൽ ചെക്ക് ജോഡി ലൂസി ഹരഡേക്ക - കാതറീന സിനിക്കോവ സഖ്യത്തെയാണ് തോൽപിച്ചത്. സ്കോർ: 6-3, 6-2.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.