Thursday, 23 November 2017 7.35 AM IST
അവൾക്കൊപ്പം, അവൾക്കൊപ്പം മാത്രം: ദിലീപ് അനുകൂലികൾക്കെതിരെ ആഷിക് അബു
September 11, 2017, 12:01 am
തിരുവനന്തപുരം: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ ആഷിക് അബു രംഗത്തെത്തി. വരും ദിവസങ്ങളിൽ ദിലീപിന് അനുകൂലമായി നടൻ ശ്രീനിവാസനെ പോലെ കുറെയധികം ആളുകൾ സംസാരിക്കും, കേരളം ചർച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കിൽ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ - ആഷിക് അബു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വ്യക്തിവൈരാഗ്യം തീർക്കാൻ ബലാൽക്കാരം നടത്തി അത് മൊബൈലിൽ പകർത്തി കൊണ്ടുവരാൻ കൊട്ടേഷൻ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയിൽ ചാർത്തിയ കുറ്റം. ശ്രീനിയേട്ടൻ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികൾ അയാൾ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുൻപ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിക്കുന്നു. വളരെ സെൻസിറ്റീവ് ആയ വിഷയത്തിൽ നീതിയുടെ ഭാഗത്തുനിൽക്കാൻ സർക്കാർ തീരുമാനിക്കുന്നു. കോടതികൾ പ്രഥമദൃഷ്ടിയിൽ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.

പോലീസിനെയും സർക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതിൽ സംശയം വേണ്ട ശ്രീ സെബാസ്റ്യൻ പോൾ. നിങ്ങൾ നിഷാമിന് വേണ്ടിയും സംസാരിക്കണം. വകീൽ ആണെന്ന് മറക്കുന്നില്ല.

വരും ദിവസങ്ങളിൽ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകൾ സംസാരിക്കും, കേരളം ചർച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കിൽ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ.

#അവൾക്കൊപ്പം
#അവൾക്കൊപ്പംമാത്രം

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ