Thursday, 21 September 2017 10.32 AM IST
റോഹിംഗ്യകളെ ബുദ്ധൻ സഹായിക്കുമായിരുന്നുവെന്ന് ദലൈലാമ
September 11, 2017, 10:11 am
ന്യൂഡൽഹി: റോഹിംഗ്യൻ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങൾക്കെതിരെ ടിബറ്റൻ ആത്‌മീയ നേതാവ് ദലൈലാമ. ബുദ്ധൻ ജീവിച്ചിരുന്നുവെങ്കിൽ ദുരിതം അനുഭവിക്കുന്ന റോഹിംഗ്യകളെ സഹായിക്കുമായിരുന്നുവെന്ന് ദലൈലാമ പറഞ്ഞു. സംഭവത്തിൽ വളരെ സങ്കടം തോന്നുന്നതായും അദ്ദേഹം പറഞ്ഞു.

'ചില ആൾക്കാർ മുസ്ലിം ജനങ്ങളെ ശല്യപ്പെടുത്തുന്നു. ഇത്തരം സാഹചര്യങ്ങളിൽ ബുദ്ധൻ ഉണ്ടായിരുന്നുവെങ്കിൽ ദുരിതം അനുഭവിക്കുന്ന മുസ്ലിംങ്ങളെ സഹായിക്കുമായിരുന്നുവെന്ന് അവർ മനസിലാക്കണം'. ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാൻമറിൽ മുസ്ലിം ജനവിഭാഗമായ റോഹിംഗ്യകൾക്കു നേരെ വലിയ രീതിയിലുള്ള വംശീയ അതിക്രമങ്ങളാണ് നടക്കുന്നത്. സൈന്യത്തിന്റെ അതിക്രമങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ മൂന്ന് ലക്ഷത്തോളം പേരാണ് അയൽ രാജ്യമായ ബംഗ്ലാദേശിൽ അഭയം പ്രാപിച്ചിരിക്കുന്നത്.

സംഭവത്തിൽ ഇന്ത്യയും ആശങ്ക അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പൗരന്മാരുടെയും സൈന്യത്തിന്റെയും ക്ഷേമം ഉറപ്പു വരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റോഹിംഗ്യകളെ പൗരന്മാരായി അംഗീകരിക്കാൻ മ്യാൻമർ ഭരണകൂടം തയ്യാറായിട്ടില്ല. ബംഗ്ലാദേശിൽ നിന്നും അഭയാർത്ഥികളായെത്തിയവരാണ് റോഹിംഗ്യകളെന്നാണ് മ്യാൻമറിന്റെ വാദം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ