Thursday, 21 September 2017 11.24 PM IST
രാ​ഖി കെ​ട്ട​ണോ, അ​തോ എ​ന്നെ കെ​ട്ടു​ന്നോ
September 11, 2017, 11:55 am
അ​ടു​ത്ത മാ​സം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്ന തെ​ന്നി​ന്ത്യ​യി​ലെ താ​ര​ജോ​ടി​ക​ളാ​ണ് നാ​ഗ​ചൈ​ത​ന്യ​യും സാ​മ​ന്ത​യും. ത​ന്റെ പ്ര​ണ​യം വീ​ട്ടി​ല​റി​യി​ക്കേ​ണ്ടി വ​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് നാ​ഗ​ചൈ​ത​ന്യ ന​ട​ത്തിയ അ​ഭി​പ്രാ​യ​മാ​ണ് ഇ​പ്പോൾ സോ​ഷ്യൽ മീ​ഡി​യ​യിൽ വൈ​റ​ലാ​കു​ന്ന​ത്. സാ​മ​ന്ത​യു​ടെ ഭീ​ഷ​ണി കാ​ര​ണ​മാ​ണ് താൻ പ്ര​ണ​യം വീ​ട്ടിൽ അ​വ​ത​രി​പ്പി​ക്കേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് ചൈ​തു പ​റ​യു​ന്ന​ത്. എ​ട്ടു വർ​ഷം നീ​ണ്ട പ്ര​ണ​യ​കാ​ല​ത്തി​നി​ട​യ്ക്ക് പ​ല​ത​വണ വി​ഷ​യം വീ​ട്ടി​ല​വ​ത​രി​പ്പി​ക്കാൻ സാ​മ​ന്ത നിർ​ബ​ന്ധി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​ഴൊ​ക്കെ താൻ ഉ​ഴ​പ്പി. ഒ​ടു​വിൽ അ​വൾ പ​റ​ഞ്ഞു വീ​ട്ടിൽ പ​റ​യു​ന്നോ അ​തോ രാ​ഖി കെ​ട്ടി സ​ഹോ​ദ​ര​നാ​ക്ക​ണോ​യെ​ന്ന്. ഫോ​ണിൽ ചാ​റ്റിം​ഗി​ലൂ​ടെ​യാ​ണ് ഈ ചോ​ദ്യ​മു​യർ​ത്തി​യ​ത്. അ​തോ​ടെ വീ​ട്ടിൽ പ​റ​യാൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്റെ ഇ​ഷ്ടം ത​ള്ളി​ക്ക​ള​യി​ല്ലെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രു ടെൻ​ഷൻ മ​ന​സിൽ ബാ​ക്കി നി​ന്നി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും ഗ്രീൻ സി​ഗ്നൽ ല​ഭി​ച്ച​പ്പോൾ വ​ള​രെ സ​ന്തോ​ഷം തോ​ന്നി. പി​ന്നീ​ടു​ള്ള കാ​ര്യ​ങ്ങൾ വ​ള​രെ തി​ര​ക്കി​ട്ട് ന​ട​ക്കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി​യിൽ നി​ശ്ച​യ​വും ഇ​താ ഒ​ക്ടോ​ബ​റിൽ ക​ല്യാ​ണ​വും. ചൈ​തു പ​റ​ഞ്ഞു. ഒ​രു ടെ​ലി​വി​ഷൻ അ​ഭി​മു​ഖ​ത്തി​നി​ട​യി​ലാ​ണ് നാ​ഗ​ചൈ​ത​ന്യ ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. ഒ​ക്ടോ​ബർ ആ​റി​നാ​ണ് സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹം ന​ട​ക്കു​ക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ