Friday, 22 September 2017 10.00 AM IST
ഇ​ല്ല ഇ​നി ആ തെ​റ്റ് ചെ​യ്യി​ല്ല
September 11, 2017, 11:54 am
വർ​ഷ​ങ്ങൾ​ക്കു മുൻ​പ് താൻ ചെ​യ്തൊ​രു തെ​റ്റ് ഏ​റ്റു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി പ്രി​യ​ങ്കാ ചോ​പ്ര. ഇ​നി ഒ​രി​ക്ക​ലും ജീ​വി​ത​ത്തിൽ അ​ത്ത​രം തെ​റ്റ് ആ​വർ​ത്തി​ക്കി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു. സി​നി​മ​യിൽ വ​ന്ന അ​ക്കാ​ല​ത്ത് മു​ഖം വെ​ളു​പ്പി​ക്കു​ന്ന ഫെ​യർ​ന​സ് ക്രീ​മിൽ അ​ഭി​ന​യി​ച്ച​തി​നെ​ക്കു​റി​ച്ചാ​ണ് താ​രം തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഒ​രാ​ളു​ടെ നി​റ​ത്തി​ല​ല്ല കാ​ര്യം എ​ന്ന​ത് താൻ മ​ന​സി​ലാ​ക്കു​ന്നു. പ​ക്ഷേ പ​ക്വ​ത​യി​ല്ലാ​ത്ത ആ പ്രാ​യ​ത്തിൽ അ​ത്ത​രം പ​ര​സ്യ​ത്തിൽ അ​ഭി​ന​യി​ച്ച​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് തെ​റ്റായ സ​ന്ദേ​ശം നൽ​കു​ക​യാ​യി​രു​ന്നു. ഇ​നി ഒ​രി​ക്ക​ലും ആ തെ​റ്റ് ആ​വർ​ത്തി​ക്കി​ല്ല. കു​ട്ടി​ക്കാ​ല​ത്ത് ഞാ​നും അ​ത്ത​രം ക്രീ​മു​കൾ ഒ​രു​പാ​ട് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

വെ​ളു​ത്ത നി​റം എ​ന്തോ വ​ലിയ സം​ഭ​വ​മാ​ണെ​ന്ന് താൻ ക​രു​തി​യി​രു​ന്നു. അ​ന്ന് നി​റ​ത്തി​ന്റെ പേ​രി​ലു​ള്ള വി​വേ​ച​നം നി​ല​നിൽ​ക്കു​ന്നു എ​ന്ന കാ​ര്യ​മൊ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു. ഇ​ന്ന് അ​തെ​ല്ലാം മ​ന​സി​ലാ​കു​ന്നു. നി​റ​ത്തി​ല​ല്ല പ്ര​വർ​ത്തി​യി​ലും സ്വ​ഭാ​വ​ത്തി​ലു​മാ​ണ് കാ​ര്യം എ​ന്ന് മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ക​ങ്കണ റ​ണൗ​ട്ട്, ത​പ്സി പ​ന്നു, ന​ന്ദി​താ​ദാ​സ് തു​ട​ങ്ങി​യ​വർ ഇ​ത്ത​രം ഫെ​യർ​ന​സ് ക്രീം പ​ര​സ്യ​ങ്ങ​ളോ​ട് നോ പ​റ​ഞ്ഞ നാ​യി​ക​മാ​രാ​ണ്. അ​വ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ഇ​നി പ്രി​യ​ങ്ക ചോ​പ്ര​യും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ