Thursday, 21 September 2017 10.31 AM IST
ഉപരോധം ഏർപ്പെടുത്തിയാൽ കനത്ത മറുപടിയെന്ന് ഉത്തര കൊറിയ
September 11, 2017, 12:28 pm
സോൾ: ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിന്റെ പേരിൽ ഐക്യരാഷ്ട്ര സഭയിൽ ഉപരോധം ഏർപ്പെടുത്തിയാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. അമേരിക്കയുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും തങ്ങളുടെതായി രീതിയിൽ നടപടികളോട് പ്രതികരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ലോക സുരക്ഷയ്ക്ക് ഭീഷണിയായ ഉത്തര കൊറിയയ്ക്ക് നേരെ ഐക്യരാഷ്ട്ര സഭ വഴി ശക്തമായ ഉപരോധങ്ങൾക്കാണ് അമേരിക്ക നീങ്ങുന്നത്. ഉത്തര കൊറിയയിൽ നിന്നുള്ള എല്ലാതരത്തിലുമുള്ള എണ്ണ- പ്രകൃതി വാതക കയറ്റുമതികളും നിർത്തലാക്കാനാണ് അമേരിക്കൻ നീക്കം. കൂടാതെ രാജ്യത്തിന്റെയും പ്രസിഡന്റിന്റെയും വിദേശ സ്വത്തുക്കൾ മരവിപ്പിക്കാനും നീക്കമുണ്ട്.

നേരത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച ഉത്തരകൊറിയ അമേരിക്കയ്ക്കെതിരെ നിരന്തരം ഭീഷണി മുഴക്കി കൊണ്ടിരിക്കുകയാണ്. അമേരിക്കയ്‌ക്ക് വേണ്ടി കൂടുതൽ 'സമ്മാനങ്ങൾ' റെഡിയാണെന്നും അത് ഉടൻ എത്തിച്ചു കൊടുക്കാമെന്നും കഴിഞ്ഞ ദിവസം ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ