Thursday, 21 September 2017 10.30 AM IST
ബാറ്റുകൊണ്ട് എഴുതിയ മറുപടി, ഇത് വാൾട്ടന്റെ പ്രതികാരം
September 11, 2017, 1:04 pm
ഗയാന: ട്വന്റി-20യുടെ ആവേശം മാത്രമല്ല കളികൾക്കിടയിലെ ആഘോഷങ്ങളുമാണ് കരീബിയൻ പ്രീമിയർ ലീഗി(സി.പി.എൽ) നെ വ്യത്യസ്‌തമാക്കുന്നത്. ലീഗിലെ ജമൈക്കൻ തൽവാസിന്റെ ബൗളർ കെസ്റിക് വില്യംസിന്റെ സാങ്കൽപ്പിക നോട്ടിലെഴുതിയുള്ള വിക്കറ്റ് ആഘോഷം വാർത്തയായതുമാണ്. എന്നാൽ ആ ആഘോഷ രീതി കെസ്റിക് വില്യംസിനു നേരെ തന്നേ തിരിഞ്ഞിരിക്കുകയാണ്. അതും പ്രതികാരത്തിന്റെ രീതിയിൽ.

ഗയാന ആമസോൺ വാരിയേഴ്സിന്റെ ചാഡ്‌വിക്ക് വാൾട്ടനെ പുറത്താക്കിയപ്പോഴും കെസ്റിക് വില്യംസ് സാമാന രീതിയിൽ ആഘോഷിച്ചു. എന്നാൽ അതിനുള്ള മറുപടി നൽകാൻ വാൾട്ടൻ അടുത്ത മത്സരം വരെ കാത്തിരുന്നു. സി.പി.എല്ലിൽ ജമൈക്കൻ തൽവാസും ഗയാന ആമസോൺ വാരിയേഴ്സും തമ്മിലുള്ള അടുത്ത മത്സരത്തിൽ കെസ്റിക് വില്യംസിനെതിരെ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ച വാൾട്ടൻ ഓരോ തവണയും ആഘോഷിച്ചത് വില്യംസിന്റെ സ്‌റ്റെലിലായിരുന്നു.

ബാറ്റിനെ സാങ്കൽപ്പിക നോട്ട് ബുക്കാക്കി ഒരോ സ്‌കോറും ബാറ്റിലെഴുതി ചാഡ്‌വിക്ക് വാൾട്ടൻ പ്രതികാരം ചെയ്‌തു. കെസ്‌റിക്കിനെതിരെ ഒരോവറിൽ 23 റൺസെടുത്ത വാൾട്ടൻ ടീമിനു വേണ്ടി 84 റൺസും നേടി.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ