Thursday, 21 September 2017 11.22 PM IST
ഋതു വർമ ദുൽക്കറിന്റെ നായിക
September 11, 2017, 2:44 pm
യുവ മലയാള സിനിമാതാരം ദുൽക്കർ സൽമാന്റെ നായികയായി തമിഴ്-തെലുങ്ക് നടി റിതു വർമ എത്തുന്നു. ദുൽക്കർ തമിഴിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. അവാർഡ് ജേതാവായ ഹ്രസ്വചിത്ര സംവിധായകൻ ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

ദുൽക്കറിന്റെ ജോഡിയായി അഭിനയിക്കുന്നതിനായി നിരവധി നടിമാരെ സംവിധായകൻ പരിഗണിച്ചിരുന്നു. എന്നാൽ,​ റിതുവിന് നറുക്ക് വീഴുകയായിരുന്നു. ഇപ്പോൾ തന്നെ ഋതുവിന് കൈനിറയെ ചിത്രങ്ങളുണ്ട്. ദുൽക്കറിന്റെ ചിത്രമായതിനാൽ കൂടിയാണ് ഋതു അഭിനയിക്കാമെന്നേറ്റത്.

കേശവ എന്ന തെലുങ്ക് സിനിമയിലാണ് ഋതു ഒടുവിൽ അഭിനയിച്ചത്. വിക്രമിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം എന്ന ചിത്രത്തിലും ഋതുവാണ് നായിക.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ