പ്രണയാതുരം 'മൈ സ്‌റ്റോറി'
September 11, 2017, 3:09 pm
'എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന 'മൈ സ്‌റ്റോറി'എന്ന സിനിമയുടെ മോഷൻ പോസ്‌റ്റർ പുറത്തിറക്കി. ദ സ്റ്റോറി ഗോസ് ബാക്ക് ടു ദ ബിഗിനിംഗ് (ആരംഭത്തിലേക്ക് ഒരു മടങ്ങിപ്പോക്ക്)​എന്ന ടാഗ്‌ലൈനോടെയാണ് 52 സെക്കൻ‌ഡുള്ള പോസ്റ്ററിലുള്ളത്. ടൈറ്റിൽ ഗാനവും കേൾക്കാം.

നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രം 2016ൽ തന്നെ പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരികയാണ്. ജയ് എന്ന കഥാപാത്രത്തെയാണ്പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. താര എന്നാണ് പാർവതിയുടെ കഥാപാത്രത്തിന്റെ പേര്.


പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്‌ബണിലാണ് സിനിമ മുഴുവൻ ചിത്രീകരിച്ചത്. ഷാൻ റഹ്മാനാണ് സിനിമയ്ക്ക് സംഗീതം പകർന്നിരിക്കുന്നത്. അതേസമയം,​ ചിത്രം എന്ന് തീയേറ്ററുകളിൽ എത്തുമെന്ന് വ്യക്തമല്ല.

1990കൾ മുതൽ പുതിയ കാലഘട്ടം വരെയെത്തുന്ന കഥയാണ് ചിത്രം പറയുന്നത്. ജീവിതകാലം മുഴുവനുള്ള പ്രണയമാണ് സിനിമ അനാവാരണം ചെയ്യുന്നതെന്ന് റോഷ്‌നി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ